ഭവനവായ്പാ പലിശ നിരക്ക് വീണ്ടും കുറച്ച് ഐസിഐസിഐ ബാങ്ക്

ഓഗസ്റ്റ് ഒന്നു മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. വിവരങ്ങളറിയാം.

Amid India-China tension, Chinese central bank invests Rs 15 crore in ICICI Bank
-Ad-

ഐസിഐസിഐ ബാങ്കിന്റെ വായ്പാ നിരക്ക് 10 ബേസിസ് പോയിന്റ് (ബിപിഎസ്) കുറച്ചു. ഫണ്ട് അധിഷ്ഠിത വായ്പാ നിരക്ക് (എംസിഎല്‍ആര്‍) എല്ലാ കാലാവധികളിലും കുറച്ചിട്ടുണ്ട്. ഐസിഐസിഐ ബാങ്കിന്റെ വായ്പാ നിരക്കിന്റെ കുറയ്ക്കല്‍ ഭവന, മറ്റ് വായ്പകളിലെ ഇഎംഐകളെ അതിന്റെ മാര്‍ജിനല്‍ ഫണ്ട് അധിഷ്ഠിത വായ്പാ നിരക്കുമായി ബന്ധിപ്പിക്കും.

ഓഗസ്റ്റ് 1 മുതലാണ് പുതുക്കിയ നിരക്കുകളില്‍ പ്രാബല്യത്തില്‍ വന്നത്. ബാങ്കിന്റെ ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ 7.45 ശതമാനമായും ഒരു ദിവസത്തെ എംസിഎല്‍ആര്‍ 7.25 ശതമാനമായും കുറയും. ഭവനവായ്പ പോലുള്ള ബാങ്കിന്റെ ദീര്‍ഘകാല വായ്പകളെല്ലാം ഈ നിരക്കുമായി ബന്ധപ്പെട്ടിരിക്കുന്നു.

ബാങ്കിന്റെ അറ്റാദായത്തിലും വര്‍ധനവുണ്ട്. ജൂണ്‍ 30 ന് അവസാനിച്ച പാദത്തില്‍ ബാങ്ക് 36 ശതമാനം നേട്ടം കൈവരിച്ച് അറ്റാദായം 2,599 കോടി രൂപയിലെത്തി. ഉയര്‍ന്ന ട്രഷറി വരുമാനം കാരണമാണിതെന്ന് കണക്കാക്കപ്പെടുന്നു. ബാങ്കിന്റെ അറ്റാദായം ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ 1,908.03 കോടി രൂപയായിരുന്നു. കോവിഡ് പ്രതിസന്ധിയിലും ഈ നേട്ടം മികച്ചതെന്ന് ബാങ്ക് വിലയിരുത്തുന്നു.

-Ad-

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamo

LEAVE A REPLY

Please enter your comment!
Please enter your name here