ഐ.സി.ഐ.സി.ഐ ബാങ്ക് ‘ക്യു.ഐ.പി’ ഓഫറിംഗിന്: ലക്ഷ്യം 15,000 കോടി രൂപ

ഓഹരിക്കു നിശ്ചയിച്ച ഫ്‌ളോര്‍ വില 351.36 രൂപ

ICICI Bank launches QIP
-Ad-

രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് ഓഹരി വില്‍പ്പന പ്രഖ്യാപിച്ചു.15,000 കോടി രൂപ (ഏകദേശം 2 ബില്യണ്‍ ഡോളര്‍) സമാഹരിക്കുകയാണ് ലക്ഷ്യം. യോഗ്യതയുള്ള സ്ഥാപന പ്ലെയ്സ്മെന്റ് (ക്യുഐപി) ഓഫറിംഗിനായി ഓരോ ഓഹരിക്കും 351.36 രൂപ വീതം ഫ്‌ളോര്‍ വില നിശ്ചയിച്ചിട്ടുണ്ടെന്ന് എക്സ്ചേഞ്ച് ഫയലിംഗില്‍ ബാങ്ക് അറിയിച്ചു.

ക്യുഐപി ഇഷ്യു വില തീരുമാനിക്കാന്‍ ബാങ്ക് ബോര്‍ഡ് ഓഗസ്റ്റ് 14 ന് യോഗം ചേരും. ഇന്‍വെസ്റ്റ്മെന്റ് ബാങ്കുകളായ ബാങ്ക് ഓഫ് അമേരിക്ക, മോര്‍ഗന്‍ സ്റ്റാന്‍ലി, ബിഎന്‍പി പാരിബാസ്, ഐസിഐസിഐ സെക്യൂരിറ്റീസ് എന്നിവര്‍ ഓഹരി വില്‍പ്പന സംബന്ധിച്ച് ബാങ്കിനെ ഉപദേശിക്കുന്നു.
ഐസിഐസിഐ ലോംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സിന്റെ 3.96 ശതമാനം ഓഹരിയും ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ   1.50 ശതമാനം ഓഹരിയും വിറ്റ് 3,036 കോടി രൂപ നേടിയിരുന്നു ജൂണ്‍ പാദത്തില്‍.

കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ലിമിറ്റഡ് എന്നിവ ഓഹരി വില്‍പ്പനയിലൂടെ 5 ബില്യണ്‍ ഡോളര്‍ ഈയിടെ സമാഹരിച്ചത് ഐസിഐസിഐ ബാങ്കിനു പ്രചോദനമായി. എസ്ബിഐ മ്യൂച്വല്‍ ഫണ്ട്, ആദിത്യ ബിര്‍ള, കൊട്ടക് മഹീന്ദ്ര മ്യൂച്വല്‍ ഫണ്ട് എന്നിവ  ഐസിഐസിഐ ബാങ്ക് ഓഹരികള്‍ വാങ്ങാന്‍ തയ്യാറെടുക്കുന്നതായാണ് സൂചന. വിദേശ നിക്ഷേപകരെയും പ്രതീക്ഷിക്കുന്നു.

-Ad-

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here