വാട്ട്സ്ആപ്പിലൂടെ അവശ്യ സേവനങ്ങള്‍ നല്‍കാന്‍ ഐസിഐസിഐ ബാങ്ക്

ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് വാട്ട്സ്ആപ്പ് വഴിയും ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കുന്നു ഐസിഐസിഐ ബാങ്ക് .
ഈ സേവനം ഉപയോഗിച്ച് റീട്ടെയില്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ സേവിങ്സ് അക്കൗണ്ട് ബാലന്‍സ്, അവസാനത്തെ മൂന്ന് ഇടപാടുകള്‍, ക്രെഡിറ്റ് കാര്‍ഡ് പരിധി എന്നിവ പരിശോധിക്കാനും മുന്‍കൂട്ടി അംഗീകാരം ലഭിച്ച വായ്പാ ഓഫറുകളുടെ വിശദാംശങ്ങള്‍ അറിയാനും കഴിയും.

സുരക്ഷിതമായ രീതിയില്‍ ക്രെഡിറ്റ് ആന്‍ഡ് ഡെബിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക്/അണ്‍ബ്ലോക്ക് ചെയ്യാനും സാധിക്കുമെന്ന് ഐസിഐസിഐ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനുപ് ബാഗ്ചി പറഞ്ഞു. ഏറ്റവും അടുത്തുള്ള മൂന്ന് ഐസിഐസിഐ ബാങ്ക് എടിഎമ്മുകളുടെയും ശാഖകളുടെയും വിശദാംശങ്ങളും ഈ സേവനം വഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഇതുവഴി റീട്ടെയില്‍ ഉപഭോക്താക്കള്‍ക്ക് ബ്രാഞ്ച് സന്ദര്‍ശിക്കാതെ അവരുടെ ബാങ്കിങ് ആവശ്യകതകള്‍ സുഗമമായി വീട്ടിലിരുന്ന് തന്നെ സ്വന്തമായി സാധ്യമാകും,

വാട്ട്സ്ആപ്പുള്ള ഏതൊരു ഐ.സി.ഐ.സി.ഐ ബാങ്ക് സേവിങ്സ് അക്കൗണ്ട് ഉപഭോക്താവിനും പുതിയ സേവനം ലഭിക്കും. ഉപഭോക്താവ് ആദ്യം ഐസിഐസിഐ ബാങ്കിന്റെ വാട്ട്സ്ആപ്പ് പ്രൊഫൈല്‍ നമ്പര്‍ - 9324953001 മൊബൈല്‍ ഫോണില്‍ സേവ് ചെയ്ത ശേഷം ഈ നമ്പറിലേക്ക് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ നിന്ന് ഒരു 'ഹായ്' മെസേജ് അയക്കണം. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ബാങ്കിന്റെ വെബ്സൈറ്റിലുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it