രാജി നല്‍കുന്നതിനുള്ള മുന്‍കൂര്‍ നോട്ടീസ് കാലാവധി വെട്ടിക്കുറച്ച് ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്കില്‍ നിന്ന് പിരിഞ്ഞുപോകുന്നതിന് ജീവനക്കാര്‍ 90 ദിവസത്തെ നോട്ടീസ് മുന്‍കൂറായി നല്‍കിയിരിക്കണമെന്ന നിബന്ധന 30 ദിവസമായി കുറച്ചു. ഈ ആവശ്യമുന്നയിച്ച് ജീവനക്കാരില്‍ നിന്ന് ധാരാളമായി ലഭിച്ച അഭ്യര്‍ത്ഥനകള്‍ സ്വീകരിച്ച ശേഷമാണ് തീരുമാനമെടുത്തതെന്ന് ബാങ്ക് അറിയിച്ചു. എംഎംഐഐ ഗ്രേഡ് മാനേജര്‍ തുടങ്ങി അതിനു താഴെയുള്ള സ്ഥാനങ്ങളിലെ ജീവനക്കാര്‍ക്ക് ഇത് ബാധകമാകും.

നിലവിലെ സാഹചര്യത്തില്‍ രാജിവച്ചവര്‍ക്ക് 90 ദിവസത്തെ അറിയിപ്പ് കാലം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായി ജീവനക്കാര്‍ ചൂണ്ടിക്കാണിച്ചെന്ന് ബാങ്ക് അറിയിച്ചു.ഇക്കാരണത്താല്‍ 2020 ജൂണ്‍ 17 മുതല്‍ രാജിവയ്ക്കാന്‍ തീരുമാനിക്കുന്ന എംഎംഐഐയിലും താഴെയുമുള്ള ഗ്രേഡുകളിലെ ജീവനക്കാര്‍ക്ക് പരമാവധി 30 ദിവസത്തെ അറിയിപ്പ് കാലയളവാണ് നല്‍കുന്നത്. പുതുക്കിയ നോട്ടീസ് കാലയളവ് പ്രൊബേഷനിലുള്ള ജീവനക്കാര്‍ക്കും ബാധകമാകുമെന്ന് ബാങ്ക് അറിയിച്ചു. ജീവനക്കാര്‍ക്ക് 30 ദിവസത്തില്‍ ഇളവ് ആവശ്യമെങ്കില്‍ അതിനായി പ്രത്യേക അപേക്ഷ നല്‍കാനാകുമെന്നും ബാങ്ക് കൂട്ടിച്ചേര്‍ത്തു.

കോവിഡ് -19 മൂലമോ അല്ലെങ്കില്‍ ലോക്ക്ഡൗണ്‍ മൂലമോ അല്ല ഈ നയം കൊണ്ടുവന്നതെന്ന് ഐസിഐസിഐ ബാങ്ക് എക്സിക്യൂട്ടീവ് പറഞ്ഞു. ജീവനക്കാരെ പിരിച്ചുവിടാന്‍ ഐസിഐസിഐ ബാങ്ക് പദ്ധതിയിട്ടിട്ടുണ്ടോയെന്ന ചോദ്യത്തിന് ഐസിഐസിഐ ബാങ്കിന്റെ സംസ്‌കാരമല്ല അതെന്നായിരുന്നു മറുപടി. ആരെയും പിരിച്ചുവിടുകയില്ല. എന്നാല്‍ ജീവനക്കാര്‍ക്ക് സ്വമേധയാ വിരമിക്കാം - അദ്ദേഹം പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it