പോര്‍ട് ഫോളിയോ മാനേജ്‌മെന്റ് വിപുലീകരിക്കാനൊരുങ്ങി ഐഡിബിഐ ബാങ്ക്

പോര്‍ട് ഫോളിയോ മാനേജ്‌മെന്റ് സര്‍വീസ്(പിഎംഎസ്) രംഗത്ത് പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ ഒരുങ്ങി ഐഡിബിഐ ബാങ്ക്. ഉപ കമ്പനിയായ ഐഡിബിഐ ക്യാപിറ്റല്‍ മുഖേന നിക്ഷേപങ്ങള്‍ സ്വീകരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

കേരളത്തിലുള്‍പ്പെടെ 12 നഗരങ്ങളിലെ 100 ശാഖകളില്‍ സേവനം വ്യാപിപ്പിക്കും. 25 ലക്ഷം രൂപയാണ് പിഎംഎസ് ബിസിനസിലെ അടിസ്ഥാന നിക്ഷേപം.

നിക്ഷേപങ്ങള്‍ സ്വീകരിച്ച് ലാഭകരമായ മറ്റു നിക്ഷേപങ്ങള്‍ നടത്തി ഉപയോക്താവിന് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുന്ന വിധമാണ് പോര്‍ട് ഫോളിയോ മാനേജ്‌മെന്റ് സര്‍വീസ്.

ഭവന, കൃഷി, ചേറുകിട- ഇടത്തരം വ്യവസായങ്ങള്‍ എന്നിവയ്ക്കുള്ള നിക്ഷേപങ്ങള്‍ വര്‍ധിപ്പിച്ച് ഈ രംഗത്തുള്ള ബിസിനസ് വര്‍ധനയ്ക്കുള്ള പദ്ധതികള്‍ പദ്ധതിയിടുന്നുമുണ്ട് ഐഡിബിഐ.

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it