എം.എസ്.എം.ഇ കള്‍ക്ക് 5 കോടി വരെ അധിക വായ്പാ സൗകര്യം

ജി.ഇ.സി.എല്‍.എസ് പദ്ധതിയുമായി ഇന്ത്യന്‍ ബാങ്ക്

Indian Bank offers credit facility for MSMEs
-Ad-

ലോക്ഡൗണ്‍ പ്രതിസന്ധി നേരിടുന്ന മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എം.എസ.്എം.ഇ) സുഗമ വായ്പ ലഭ്യമാക്കാന്‍ ചെന്നൈ ആസ്ഥാനമായുള്ള ഇന്ത്യന്‍ ബാങ്ക്  ‘ഗ്യാരണ്ടീഡ് എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ സ്‌കീം’ അവതരിപ്പിച്ചു.

എം.എസ്.എം.ഇകളെ അവരുടെ പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സഹായിക്കുന്നതിനായി ആത്മ നിര്‍ഭര്‍ ഭാരത് അഭിയാന്‍ പ്രകാരം മെയ് 26 നാണ് പദ്ധതി പ്രഖ്യാപിച്ചത്. ജി.ഇ.സി.എല്‍.എസ് പദ്ധതി പ്രകാരം പരമാവധി 25 കോടി മൊത്തം വായ്പയെടുത്തവര്‍ക്ക് കഴിഞ്ഞ ഫെബ്രുവരി 29 ലെ കുടിശ്ശികയുടെ 20 ശതമാനം എന്ന കണക്കില്‍ 5 കോടി രൂപ വരെ വായ്പ ലഭിക്കും.

ഈ പദ്ധതിക്കുള്ള അപേക്ഷാ പ്രക്രിയ ലളിതമാണെന്ന് ഇന്ത്യന്‍ ബാങ്ക് അറിയിച്ചു.താല്‍പ്പര്യമുള്ള സ്ഥാപനങ്ങള്‍ക്ക് ബാങ്കിന്റെ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്‌തോ ബ്രാഞ്ചുമായി നേരിട്ട് ബന്ധപ്പെട്ടോ ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യതയുള്ള അപേക്ഷ പ്രോസസ്സിംഗ് ചാര്‍ജ് സഹിതം ബ്രാഞ്ച് സ്വീകരിച്ച ശേഷം ആറ് ദിവസത്തിനകം പ്രോസസ്സ് ചെയ്യും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here