ബാങ്കുകള്‍ വൈകാതെ അടച്ചിടേണ്ടി വരുമെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട്

രാജ്യത്താകമാനം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ബാങ്കുകള്‍ പൂര്‍ണമായി അടച്ചിടുന്ന സ്ഥിതി വന്നിട്ടില്ല. എന്നാല്‍ അധികം വൈകാതെ ബാങ്കുകളുടെ കൂടുതല്‍ ബ്രാഞ്ചുകള്‍ അടച്ചിടുമെന്ന റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുകയാണ്. ഇതുസംബന്ധിച്ച ആലോചനകള്‍ അന്തിമ ഘട്ടത്തിലാണെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഒരുപക്ഷേ പൂര്‍ണമായ അടച്ചിടല്‍ ഉടനെ ഉണ്ടാകില്ല. ബ്രാഞ്ചുകളുടെ എണ്ണം കുറയ്ക്കുകയാകും ചെയ്യുക എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ അത്തരത്തിലൊരു സ്ഥിതി വന്നാല്‍ ജനങ്ങള്‍ക്ക് കൈയ്യില്‍ പണമില്ലാതെ വരും. പണം എടുക്കാന്‍ എടിഎം കൗണ്ടറുകള്‍ക്കു മുമ്പില്‍ നീണ്ട നിര പ്രത്യക്ഷപ്പെടുകയും ചെയ്യുമെന്നാണ് ആശങ്ക. ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ടുള്ള പ്രഖ്യാപനങ്ങള്‍ക്കാണ് സാധ്യതയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റോയിറ്റേഴ്‌സ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ചുവടെ :

  • അവശ്യസര്‍വീസുകള്‍ ഒഴികെയുള്ള എല്ലാം നിര്‍ത്തിവച്ചിരിക്കുന്നു. ബാങ്കുകള്‍ അവശ്യ സര്‍വീസിലാണ് ഉള്‍പ്പെടുത്തിയത്. അതുകൊണ്ടുതന്നെ ബാങ്കുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്.

  • കൊറോണ രോഗം വ്യാപിക്കുന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. അതുകൊണ്ടുതന്നെ ബാങ്ക് ജീവനക്കാര്‍ ആശങ്കയിലാണ്. രോഗ ലക്ഷണമുള്ളവര്‍ ബാങ്കിലെത്തിയാല്‍ എങ്ങനെ തിരിച്ചറിയാന്‍ സാധിക്കുമെന്നത് ചോദ്യമാണ്. ഈ സാഹചര്യത്തിലാണ് ബാങ്കുകള്‍ അടച്ചിടുന്നത് സംബന്ധിച്ച് ആലോചിക്കുന്നത്.

  • ബ്രാഞ്ചുകളുടെ എണ്ണം കുറയ്ക്കാനാണ് സാധ്യത കൂടുതല്‍. ലക്ഷണക്കിന് പേരാണ് രാജ്യത്തെ ബാങ്കുകളില്‍ ജോലി ചെയ്യുന്നത്.

ഇവരുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാങ്കുകള്‍ അടച്ചിടുന്ന കാര്യം പരിഗണിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Source : EXCLUSIVE-India's banks consider closing most branches during lockdown -sources

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it