ക്രിപ്റ്റോ കറന്‍സിക്ക് രാജ്യത്ത് നിരോധനമില്ല: ആര്‍.ബി.ഐ

ബിറ്റ്കോയിന്‍ ഉള്‍പ്പടെയുള്ള ക്രിപ്റ്റോ കറന്‍സികള്‍ രാജ്യത്ത് നിരോധിച്ചിട്ടില്ലെന്ന് റിസര്‍വ് ബാങ്ക്. ഇത്തരം ഇടപാടുകളുമായി ബന്ധപ്പെട്ട റിസ്‌ക് കണക്കിലെടുത്ത് നിയന്ത്രണം ഏര്‍പ്പെടുത്തുമാത്രമാണ് ചെയ്തതെന്ന് സുപ്രീം കോടതിയെ ആര്‍.ബി.ഐ അറിയിച്ചു.
ക്രിപ്‌റ്റോകറന്‍സികള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് നിയന്ത്രിത സ്ഥാപനങ്ങളെ തടഞ്ഞ 2018 ലെ റിസര്‍വ് ബാങ്ക് സര്‍ക്കുലറിനെതിരെ ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ(ഐഎഎംഎഐ)നല്‍കിയ ഹര്‍ജിയിന്മേലുള്ള സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പണമിടപാടും കള്ളപ്പണമിടപാടും നിയന്ത്രിക്കുന്നതിനാണ് സര്‍ക്കുലര്‍ ഇറക്കിയത്.
സാങ്കേതികവിദ്യയ്ക്കെതിരെയുള്ള നടപടിയായി ഇതിനെ കാണേണ്ടെന്നും അതേസമയം, ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പണമിടപാടും കള്ളപ്പണമിടപാടും നിയന്ത്രിക്കുന്നതിനാണ് നടപടിയെന്നും സാങ്കേതിക കണ്ടുപിടിത്തത്തിന് ആര്‍ബിഐ എതിരല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.