കേരള ബാങ്ക് സംസ്ഥാനത്തെ ഒന്നാം നമ്പറാകും: മുഖ്യമന്ത്രി

കേരള ബാങ്ക് അധികം വൈകാതെ കേരളത്തിലെ ഒന്നാമത്തെ ബാങ്കായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത മൂന്ന് വര്‍ഷം കൊണ്ട് മൂന്ന് ലക്ഷം കോടിയുടെ ബിസിനസ്സാണ് ലക്ഷ്യമെന്നും കേരള ബാങ്കിന്റെ ലോഗോ പ്രകാശനം നിര്‍വഹിച്ചുകൊണ്ട അദ്ദേഹം പറഞ്ഞു.

റിസര്‍വ് ബാങ്ക് നിയന്ത്രണം കൊണ്ട് കുഴപ്പമൊന്നുമില്ല. വഴിവിട്ട് കാര്യങ്ങള്‍ നടത്തണമെന്നുള്ളവരാണ് അതിനെ എതിര്‍ക്കുന്നത്-അദ്ദേഹം അഭിപ്രായപ്പെട്ടു. 825 ശാഖകളും 65000 കോടി നിക്ഷേപവും ആദ്യ ഘട്ടത്തില്‍ കേരള ബാങ്കിനുണ്ടാകും.ഏകദേശം 1600 പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളും അര്‍ബന്‍ ബാങ്കുകളും കേരള ബാങ്കിന്റെ ഭാഗമാകുന്നതോടെ സംസ്ഥാനത്തെ ഒന്നാം നമ്പര്‍ സ്ഥാനത്തേക്ക് കേരള ബാങ്ക് എത്തും.

സഹകരണ നിയമവും ചട്ടവും പാലിച്ചായിരിക്കും കേരള ബാങ്കിന്റെ പ്രവര്‍ത്തനമെന്ന് വിശേഷാല്‍ പൊതുയോഗത്തില്‍ അവതരിപ്പിച്ച ദര്‍ശനരേഖയില്‍ പറയുന്നു. മാര്‍ച്ച് മാസത്തിനുള്ളില്‍ 5000 കോടിയുടെ കാര്‍ഷിക വായ്പയാണ് കേരള ബാങ്ക് ലക്ഷ്യമിടുന്നതെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. കേരള ബാങ്കിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രാഥമിക ബാങ്കുകള്‍ പൊതുയോഗത്തില്‍ പങ്കെടുത്തില്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it