കാര്‍ഷിക-വിദ്യാഭ്യാസ വായ്പകൾക്ക് ഒരു വർഷത്തെ മോറട്ടോറിയം  

സംസ്ഥാന സർക്കാർ വിവിധ വായ്പകളുടെ തിരിച്ചടവിന് ഒരു വർഷത്തെ മോറട്ടോറിയം പ്രഖ്യാപിക്കും. പ്രളയ നാശനഷ്ടം കണക്കിലെടുത്ത് കാർഷിക, വിദ്യാഭ്യാസ, ക്ഷീര വായ്പകൾക്കാണ് മോറട്ടോറിയം അനുവദിക്കുക.

ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. തിരിച്ചടവില്‍ നേരത്തെ വീഴ്ച വരുത്തിയവരെ ഇളവ് നൽകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന ബാങ്കുകളുടെ ആവശ്യം തള്ളിക്കൊണ്ടാണ് പുതിയ തീരുമാനം.

നവകേരള നിർമ്മാണത്തിനായി ഉന്നതാധികാര മേൽനോട്ട സമിതി രൂപീകരിക്കും. പുനർനിർമാണത്തിനുള്ള പദ്ധതികൾ സമർപ്പിക്കാൻ വകുപ്പ്​ സെക്രട്ടറിമാർക്ക്​ നിർദേശം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

വകുപ്പ്​ തല പദ്ധതികൾ പത്ത്​ ദിവസത്തിനകം നൽകാനാണ്​ നിർദേശം നൽകിയത്​. ജീവനോപാധി നഷ്​ടപ്പെട്ട കുടുംബാംഗങ്ങൾക്ക്​ പ്രത്യേക പാക്കേജ്​ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഗെയിൽ പൈപ്പ്​ ലൈൻ, ദേശീയപാതാ വികസനം, സിറ്റി ഗ്യാസ്​ പദ്ധതി എന്നിവ അടിയന്തരമായി പുനരാരംഭിക്കും.

പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകാനായി സംസ്ഥാനത്തിന്റെ വാർഷിക പദ്ധതി വിഹിതം 20 ശതമാനം വെട്ടിച്ചുരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകബാങ്ക്-എഡിബി റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it