ബാങ്കുകളുടെ ഏറ്റവും പുതിയ എഫ്ഡി പലിശ നിരക്കുകള്‍ അറിയാം

സുരക്ഷിത വരുമാനം വാഗ്ദാനം ചെയ്യുന്ന പരമ്പരാഗത നിക്ഷേപ മാര്‍ഗമാണ് ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍. എസ്ബിഐ, എസ്‌ഐബി, ഫെഡറല്‍ ബാങ്ക്, ഐസിഐസിഐ, എച്ച്ഡിഎഫ്സി, പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി), ബാങ്ക് ഓഫ് ബറോഡ (ബോബ്) എന്നിവയുള്‍പ്പെടെ നിരവധി ബാങ്കുകള്‍ 7 ദിവസം മുതല്‍ പത്ത് വര്‍ഷം വരെ കാലാവധികളിലുള്ള എഫ്ഡിയാണ് വാഗ്ദാനം ചെയ്യുന്നത്. റിസര്‍വ് ബാങ്ക് വായ്പാ പലിശ നിരക്കായ റിപ്പോ നിരക്ക് തുടര്‍ച്ചയായ നാലാം തവണയും 35 ബേസിസ് പോയിന്റ് കുറച്ചതിനുശേഷം മുന്‍നിര ബാങ്കുകള്‍ അവരുടെ എഫ്ഡി നിരക്ക് പരിഷ്‌കരിച്ചു. വിവിധ ബാങ്കുകളുടെ പുതുക്കിയ പലിശ നിരക്ക് പരിശോധിക്കാം.

എസ്ബിഐ

7 ദിവസം മുതല്‍ 45 ദിവസം വരെയും 46 ദിവസം മുതല്‍ 179 ദിവസം വരെയും നീളുന്ന ഹ്രസ്വകാല എഫ്ഡിക്ക് യഥാക്രമം 4.50 ശതമാനവും 5.50 ശതമാനവും പലിശയാണ് എസ്ബിഐ നല്‍കുന്നത്. മെച്യൂരിറ്റി കാലയളവ് 180 ദിവസം മുതല്‍ 210 ദിവസം വരെയും 211 ദിവസം മുതല്‍ 1 വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് എസ്ബിഐ 6% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 1 വര്‍ഷത്തിനും 2 വര്‍ഷത്തിനും ഇടയിലുള്ള ടേം ഡെപ്പോസിറ്റുകള്‍ക്ക് 6.70% പലിശ നിരക്ക് ലഭിക്കും. 2 വര്‍ഷത്തിനും 3 വര്‍ഷത്തിനും ഇടയിലുള്ള നിക്ഷേപങ്ങള്‍ക്ക് എസ്ബിഐ 6.50% പലിശ നല്‍കുന്നു. 3 വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെ നീളുന്ന ദീര്‍ഘകാല എഫ്ഡിക്ക് 6.25% പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.

സൗത്ത് ഇന്ത്യന്‍ ബാങ്ക് (എസ്‌ഐബി)

7 ദിവസം മുതല്‍ 45 ദിവസം വരെയും 46 ദിവസം മുതല്‍ 90 ദിവസം വരെയും നീളുന്ന ഹ്രസ്വകാല എഫ്ഡിയ്ക്ക് യഥാക്രമം 4%, 6% എന്നിങ്ങനെയാണ് പലിശ നിരക്ക്. 91 മുതല്‍ ഒരു വര്‍ഷം വരെയും ഒരു വര്‍ഷത്തേക്കുള്ളതും 6.50%, 7.40 % എന്നിങ്ങനെയാണ് പലിശ നിരക്കുകള്‍. ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെയുള്ള എഫ്ഡികള്‍ക്ക് 7% വരെയാണ് പലിശ. രണ്ട് വര്‍ഷത്തിനു മേലെയും മൂന്നു വര്‍ഷത്തില്‍ കുറവും ഉള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കാകട്ടെ 7.45 % ആണ് പലിശ ലഭിക്കുക. മൂന്നു വര്‍ഷത്തിനു മേലെ പത്ത് വര്‍ഷം വരെ നീളുന്ന ദീര്‍ഘകാല സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7.25% ആണ് പലിശ നിരക്ക്.

ഫെഡറല്‍ ബാങ്ക്

ഫെഡറല്‍ ബാങ്കില്‍ ഹ്രസ്വകാല സ്ഥിര നിക്ഷേപ കാലാവധികള്‍ ഉപയോക്താക്കളുടെ ആവശ്യപ്രകാരം തെരഞ്ഞെടുക്കാവുന്ന വൈവിധ്യങ്ങളിലാണ് ലഭ്യമാക്കിയിരിക്കുന്നത്. 7 ദിവസം മുതല്‍ 14 ദിവസം വരെയും 15 ദിവസം മുതല്‍ 29 ദിവസം വരെയും 30 ദിവസം മുതല്‍ 60 ദിവസം വരെയും 61 ദിവസം മുതല്‍ 90 ദിവസം വരെയും 91 ദിവസം മുതല്‍ 180 ദിവസം വരെയും ഉള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 3.5%, 4.5%, 5%, 5.70%, 6% എന്നിങ്ങനെ യഥാക്രമമാണ് പലിശ നിരക്കുകള്‍. 181 ദിവസം മുതല്‍ 270 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.25% പലിശയാണ് ബാങ്ക് വാഗ്ദാനം നല്‍കുന്നത്. 271 ദിവസം മുതല്‍ ഒരു വര്‍ഷം വരെയും ഒരു വര്‍ഷം മുതല്‍ 20 മാസം വരെയും 6.50% വും 7% വുമാണ് പലിശ നിരക്കുകള്‍. 20 മാസത്തെ ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍ക്ക് 7.25 % പലിശയാണ് ലഭിക്കുക. 20 മാസത്തേക്കാള്‍ ഉയര്‍ന്ന സ്ഥിര നിക്ഷേപങ്ങള്‍ക്ക്

ഐസിഐസിഐ ബാങ്ക്

7 ദിവസം മുതല്‍ ഒരു വര്‍ഷം വരെയുള്ള ഹ്രസ്വകാല നിക്ഷേപ കാലയളവുകള്‍ക്ക് 4.00 മുതല്‍ 6.50 ശതമാനം വരെ പലിശ നിരക്കാണ് ഐസിഐസിഐ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 7 ദിവസത്തിനും 14 ദിവസത്തിനും ഇടയില്‍ - 4% 15 ദിവസം മുതല്‍ 29 ദിവസം വരെ - 4.25%, 30 ദിവസം മുതല്‍ 45 ദിവസം വരെ - 5.25%, 46 ദിവസം മുതല്‍ 60 ദിവസം വരെ - 5.75%, 61 ദിവസം മുതല്‍ 90 ദിവസം വരെ - 5.75%, 91 ദിവസം മുതല്‍ 120 ദിവസം വരെ - 5.75%, 185 ദിവസം മുതല്‍ 289 ദിവസം വരെ - 6.25%, 290 ദിവസം മുതല്‍ 1 വര്‍ഷത്തില്‍ താഴെ - 6.50%, 1 വര്‍ഷം മുതല്‍ 389 ദിവസം വരെ - 6.70%, 390 ദിവസം മുതല്‍ 18 മാസത്തില്‍ താഴെ - 6.80%, 18 മാസം മുതല്‍ 2 വര്‍ഷം വരെ - 7.10%, 2 വര്‍ഷവും 1 ദിവസവും മുതല്‍ 3 വര്‍ഷം വരെ - 7.10%, 3 വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെ - 7.00%.

എച്ച്ഡിഎഫ്‌സി ബാങ്ക്

7 മുതല്‍ 14 ദിവസം വരെ - 3.50% 15 മുതല്‍ 29 ദിവസം വരെ - 4.25% 30 മുതല്‍ 45 ദിവസം വരെ - 5.15% 46 മുതല്‍ 60 ദിവസം വരെ - 5.65% 61 മുതല്‍ 90 ദിവസം വരെ - 5.65% 91 ദിവസം മുതല്‍ 6 മാസം വരെ - 5.65% 6 മാസം 1 ദിവസം മുതല്‍ 9 മാസം വരെ - 6.25% 9 മാസം 1 ദിവസം മുതല്‍ 1 വര്‍ഷത്തില്‍ താഴെ - 6.35% 1 വര്‍ഷം - 6.90% 1 വര്‍ഷം 1 ദിവസം മുതല്‍ 2 വര്‍ഷം വരെ - 6.80% 2 വര്‍ഷം 1 ദിവസം മുതല്‍ 3 വര്‍ഷം വരെ - 7.10% 3 വര്‍ഷം 1 ദിവസം മുതല്‍ 5 വര്‍ഷം വരെ - 7.00% 5 വര്‍ഷം 1 ദിവസം മുതല്‍ 10 വര്‍ഷം വരെ - 7.00%

പഞ്ചാബ് നാഷണല്‍ ബാങ്ക്

7 മുതല്‍ 14 ദിവസം വരെ - 4.50% 15 മുതല്‍ 29 ദിവസം വരെ - 4.50% 30 മുതല്‍ 45 ദിവസം വരെ - 4.50% 46 മുതല്‍ 90 ദിവസം വരെ - 5.50% 91 മുതല്‍ 179 ദിവസം വരെ - 5.50% 180 ദിവസം മുതല്‍ 270 ദിവസം വരെ - 6.00% 271 ദിവസം മുതല്‍ 1 വര്‍ഷം വരെ - 6.25% 333 ദിവസം - 6.30% 1 വര്‍ഷം - 6.60% 444 ദിവസം - 6.60% 555 ദിവസം - 6.60% 1 വര്‍ഷം മുതല്‍ 3 വര്‍ഷം വരെ - 6.50% 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ - 6.50% 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ - 6.50%

ബാങ്ക് ഓഫ് ബറോഡ

7 ദിവസം മുതല്‍ 14 ദിവസം വരെ - 4.50%, 15 ദിവസം മുതല്‍ 45 ദിവസം വരെ - 4.50%, 46 ദിവസം മുതല്‍ 90 ദിവസം വരെ - 4.75%, 91 ദിവസം മുതല്‍ 180 ദിവസം വരെ - 5.50%, 181 ദിവസം മുതല്‍ 270 ദിവസം വരെ - 6.00% 271 ദിവസം മുതല്‍ ഒരു വര്‍ഷം വരെ - 6.00%, 1 വര്‍ഷം - 6.45%, 1 വര്‍ഷം മുതല്‍ 400 ദിവസം വരെ - 6.60%, 400 ദിവസം മുതല്‍ 2 വര്‍ഷം വരെ - 6.55%, 2 വര്‍ഷം മുതല്‍ 3 വര്‍ഷം വരെ - 6.45%, 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ - 6.25%, 5 വര്‍ഷം മുതല്‍10 വര്‍ഷം വരെ -6.25% ആണ്.

സെപ്റ്റംബര്‍ 07, 2019 ല്‍ വിവിധ ബാങ്കുകളുടെ വെബ്‌സൈറ്റുകളില്‍ നല്‍കിയത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it