Begin typing your search above and press return to search.
എന്താണ് എല്‍ഐസി-ഐഡിബിഐ കരാര്‍: അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

ഐഡിബിഐ ബാങ്കില്‍ എല്‍ഐസിയുടെ ഓഹരി പങ്കാളിത്തം ഉയര്‍ത്തുന്നതിന് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കി. ബാങ്കിംഗ് മേഖലയിലേയ്ക്ക് കടക്കാനുള്ള എല്‍ഐസിയുടെ സ്വപ്നം ഇതോടെ യാഥാര്‍ഥ്യമാകും.
എന്നാല്‍ കിട്ടാക്കടം മൂലം പ്രതിസന്ധിയിലായ ഐഡിബിഐ ബാങ്കില്‍ എല്‍ഐസി പോളിസി ഉടമകളുടെ പണം ഇറക്കുന്നതിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.
എല്‍ഐസിഐഡിബിഐ ഇടപാടിനെക്കുറിച്ച് അറിയാം 10 കാര്യങ്ങള്‍
- എല്‍ഐസിയുടെ ഐഡിബിഐ ബാങ്കിലുള്ള ഓഹരി പങ്കാളിത്തം 51 ശതമാനമാക്കി ഉയര്‍ത്തും.
- പ്രിഫെറെന്‍ഷ്യല്‍ ഇക്വിറ്റി ഓഫര്‍ വഴിയാണ് ഇത് സാധ്യമാക്കുക. നിലവില്‍ എല്‍ഐസിക്ക് 7–7.5% പങ്കാളിത്തം ഉണ്ട്.
- ഏറ്റെടുക്കലിന് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച്ച അനുവാദം നല്‍കി.
- ഏകദേശം 13,000 കോടി രൂപയാണ് മൂലധനമായി ഇതിലൂടെ ഐഡിബിഐ ബാങ്കിന് ലഭിക്കുക.
- ഇടപാടിന് ശേഷം ഐഡിബിഐ ബാങ്കിന്റെ ഓഹരിയുടമകള്‍ക്ക് എല്‍ഐസി ഓപ്പണ്‍ ഓഫര്‍ നല്‍കും
- ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയും (IRDA) എല്‍ഐസി ബോര്‍ഡും ഇതിന് മുന്‍പേ അനുമതി നല്‍കിയിരുന്നു
- ഏറ്റെടുക്കലിന് ശേഷം നിശ്ചിത കാലയളവിനുള്ളില്‍ എല്‍ഐസി ഓഹരി പങ്കാളിത്തം 15 ശതമാനമായി കുറക്കണം എന്നാണ് IRDA നിര്‍ദേശം
- ഐഡിബിഐ ബാങ്കില്‍ സര്‍ക്കാരിന് നിലവില്‍ 85.96 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ട്. ഇത് 50 ശതമാനത്തിന് താഴെ കൊണ്ടുവരും.
- ബാങ്കിന്റെ കിട്ടാക്കടം 55,588 കോടി രൂപയില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ പോളിസി ഉടമകളുടെ പണം ബാങ്കിന്റെ രക്ഷിക്കാന്‍ വിനിയോഗിക്കുന്നതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
- കരാറുമൂലം എല്‍ഐസിയ്ക്ക് നഷ്ടമൊന്നും ഉണ്ടാകില്ലെന്നും ബാങ്കിന്‍ന്റെ 1,960 ശാഖകള്‍ വഴി എല്‍ഐസിയ്ക്ക് തങ്ങളുടെ ഉല്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യാന്‍ വലിയൊരു അവസരമാണ് കൈവന്നിരിക്കുന്നതെന്നുമാണ് ധനമന്ത്രി പിയുഷ് ഗോയല്‍ അഭിപ്രായപ്പെട്ടത്.
Next Story