മോറട്ടോറിയം കേസ്: സുപ്രിംകോടതി സമയം വീണ്ടും നീട്ടി നല്‍കി

മോറട്ടോറിയം കാലയളവിലെ കൂട്ടുപലിശ ഒഴിവാക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് ഇന്ന് വാദത്തിനിടെ കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച കാബിനറ്റ് നോട്ടും സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചു.
മോറട്ടോറിയം കാലയളവിലെ കൂട്ടുപലിശ ഒഴിവാക്കുമ്പോള്‍ 5,000 - 7000 കോടി രൂപയുടെ സാമ്പത്തിക ഭാരം ബാങ്കുകള്‍ക്ക് വരുമെന്നാണ് സൂചന. ഈ തുക കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് കൈമാറും. മോറട്ടോറിയം കാലയളവില്‍ വായ്പ എടുത്തവര്‍ തിരിച്ചടവ് കൃത്യമായി നടത്തിയിരുന്നെങ്കില്‍ ബാങ്കുകള്‍ക്കുണ്ടാകുന്ന നേട്ടവും അതില്ലാതെ വന്നപ്പോള്‍ സംഭവിച്ച നഷ്ടങ്ങളും എല്ലാം കണക്കിലെടുത്ത് കൂട്ടുപലിശയുടെ നോഷണല്‍ മൂല്യം കൂടി പരിഗണിച്ചാവും ബാങ്കുകള്‍ക്ക് തുക നല്‍കുകയെന്നും സൂചനയുണ്ട്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ബാങ്കുകള്‍ക്ക് പണം നല്‍കാനുള്ള സമയപരിധി ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഇനിയും തീരുമാനിക്കേണ്ടതുണ്ട്.
മോറട്ടോറിയം കാലയളവിലെ കൂട്ടുപലിശ ഒഴിവാക്കുമ്പോള്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും 10,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെ അനുമാനം
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine