ചെറുകിട ബിസിനസുകാർക്ക് ഉടനടി വായ്പയുമായി മൊബിക്വിക്ക് 

നിങ്ങൾക്ക് പെട്ടെന്ന് ഒരു 5000 രൂപ വേണം. സാധാരണ ഗതിയിൽ ഏറ്റവുമടുത്ത സുഹൃത്തോ വീട്ടുകാരോ ആണ് നിങ്ങളെ സഹായിക്കുക. എപ്പോഴും അവരോട് കടം വാങ്ങുക എന്നത് ഒരു ബുദ്ധിമുട്ടുള്ള കാര്യമല്ലേ!

ഇവിടെയാണ് മോബിക്വിക്ക് എന്ന മൊബീൽ ആപ്ലിക്കേഷന്റെ സേവനം നമുക്ക് സഹായകരമാകുന്നത്.

വായ്പയ്ക്ക് അപേക്ഷിച്ച് 10 സെക്കന്ഡിനുള്ളിൽ പണം മൊബീൽ വാലറ്റിലേയ്ക് ക്രെഡിറ്റ് ആകും. മൊബീൽ 5000 രൂപ വരെ ഇത്തരത്തിൽ കടമെടുക്കാനാകും.

ഷോപ്പിംഗ് ബില്ലുകൾ മറ്റ് ബിൽ പേയ്‌മെന്റുകൾ എന്നിവ ഇതു വഴി നൽകാം.

ഉപഭോക്താവ് മൂന്ന് മാസത്തിനകം പണം തിരിച്ചു നൽകിയാൽ മതിയാകും. ഇനി നേരത്തേ അടക്കണമെന്നുണ്ടെങ്കിൽ ആദ്യ ഇഎംഐ അടച്ചതിനു ശേഷം മുഴുവനായി അടച്ചു തീർക്കാം. ലോൺ പ്രോസസ്സിംഗിന് 349 രൂപ തുടക്കത്തിൽ ഈടാക്കും. പലിശയൊന്നും നൽകേണ്ടതില്ല.

ബംഗളൂരു ആസ്ഥാനമായ ഫിന്‍ടെക് പ്ലാറ്റ്‌ഫോമായ 'മൊബിക്വിക്ക് ബാങ്കിതര ധനകാര്യസ്ഥാപനമായ ബജാജ് ഫിന്‍സെര്‍വുമായി ചേര്‍ന്നാണ് ഈ സൗകര്യമൊരുക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it