പലിശ നിരക്ക് കുറയ്ക്കുന്ന കാര്യം പരിഗണനയിലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

എംപിസി അവലോകന യോഗം മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 3 വരെ

RBI keeps status quo on key rates
-Ad-

പലിശ നിരക്ക് കുറയ്ക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ റിസര്‍വ് ബാങ്കിന്റെ നാണയ നയ സമിതി (എംപിസി) യോഗം ചര്‍ച്ച ചെയ്യുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 3 വരെയാണ് അടുത്ത എംപിസി അവലോകന യോഗം ചേരുന്നത്.

കൊറോണ വൈറസ് ഭീഷണിയിലായ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ രക്ഷപ്പെടുത്താന്‍ സഹായിക്കുന്നതിനുള്ള അടിയന്തര നീക്കത്തിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ വ്യാപകമായുണ്ട്. യു.എസ് ഫെഡറല്‍ റിസര്‍വ് നിരക്കുകള്‍ പൂജ്യ നിലവാരത്തിലേക്ക് കുറച്ചിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടും നിരക്ക് 50 ബേസിസ് പോയിന്റ് കുറച്ചിരുന്നു.

ഇന്ത്യയില്‍ കൊറോണ വൈറസ് കേസുകളുടെ എണ്ണം 114 ആയി ഉയര്‍ന്നുകഴിഞ്ഞു.ഫോറെക്‌സ്, ബോണ്ട് മാര്‍ക്കറ്റുകള്‍ കൊറോണ വൈറസില്‍ നിന്ന് മുക്തമല്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു. പ്രത്യാഘാതം നേരിടാന്‍ സാധ്യമായ എല്ലാ നടപടികളുമെടുക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

-Ad-

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here