മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ്: ലാഭം 20.6 കോടി രൂപ

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ് (MCSL) 20.6 കോടി രൂപ ലാഭം നേടി.
മുന്‍വര്‍ഷം ഇതേകാലയളവില്‍ നേടിയ 6.1 കോടി രൂപ ലാഭത്തേക്കാള്‍ 237.7 ശതമാനം വര്‍ധനയാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.
മൊത്തം വരുമാനം 56.2 ശതമാനം വര്‍ധനയോടെ 124.2 കോടി രൂപയിലെത്തി.
സാധാരണക്കാരന്റെ വീട്ടുപടിക്കല്‍ ധനകാര്യ സേവനങ്ങള്‍ ലഭ്യമാക്കുന്ന വിധത്തില്‍ ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് ഈ നേട്ടത്തിന് പിന്നിലെന്ന് MCSL മാനേജിംഗ് ഡയറക്ടര്‍ തോമസ് ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു.