പഞ്ചാബ് നാഷണല്‍ ബാങ്കിനേക്കാള്‍ വിപണി മൂല്യം കൈവരിച്ച് മുത്തൂറ്റ്

മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരികള്‍ക്ക് വിപണിയില്‍ മികച്ച മുന്നേറ്റം. ഇന്നു വില 7 ശതമാനം ഉയര്‍ന്ന് 935 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം (മാര്‍്ക്കറ്റ് ക്യാപ്) 36,823 കോടി രൂപയിലെത്തിയെന്ന് ബി എസ് ഇ ഡാറ്റ വ്യക്തമാക്കുന്നു.

എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് (35,657 കോടി രൂപ), പഞ്ചാബ് നാഷണല്‍ ബാങ്ക് (35,843 കോടി രൂപ), ഐഡിബിഐ ബാങ്ക് (35,969 കോടി രൂപ) തുടങ്ങിയ ധനകാര്യ കമ്പനികളെ മുത്തൂറ്റ് ഫിനാന്‍സ് മറികടന്നു. എം ക്യാപ്പ് റാങ്കിംഗില്‍ കോള്‍ഗേറ്റ്-പാമോലൈവ് (ഇന്ത്യ), പ്രോക്ടര്‍ & ഗാംബിള്‍, സിപ്ല, പിരമല്‍ എന്റര്‍പ്രൈസസ്, അരബിന്ദോ ഫാര്‍മ എന്നിവയുടെ മുന്നിലേക്കു കുതിച്ച് മുത്തൂറ്റ് ഫിനാന്‍സ് 78 ാം സ്ഥാനത്താണ്.

ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ അറ്റാദായത്തില്‍ 66 ശതമാനം വളര്‍ച്ച നേടിയിരുന്നു മുത്തൂറ്റ് ഫിനാന്‍സ്. കഴിഞ്ഞ വര്‍ഷം 803 കോടി രൂപയായിരുന്നു അറ്റാദായം. നികുതിക്കു മുമ്പുള്ള ലാഭം 38 ശതമാനം വര്‍ധിച്ച് 1,080 കോടി രൂപയായി.അറ്റ പലിശ വരുമാനം 43 ശതമാനം വളര്‍ച്ച നേടി. ഈ കണക്കുകളുടെ വെളിച്ചത്തിലാണ് ഓഹരി വില ഉയര്‍ന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it