വ്യക്തിഗത വായ്പാ രംഗത്ത് ചുവടുറപ്പിക്കാൻ മുത്തൂറ്റ്

വ്യക്തിഗത വായ്പാ വിഭാഗത്തിൽ 300 കോടി രൂപയുടെ ബിസിനസ് ലക്ഷ്യമിട്ട് പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസ്. ഇതിനായി എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേയ്ക്കും സേവനങ്ങൾ വ്യാപിപ്പിക്കും.

ഈ സാമ്പത്തിക വർഷം അവസാനമാകുമ്പോഴേക്കും കമ്പനിയുടെ പേഴ്‌സണൽ ലോൺ വിതരണം 300 കോടി രൂപയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ തുടക്കമെന്നോണം, തമിഴ് നാട്ടിൽ പേഴ്‌സണൽ ലോൺ സേവങ്ങൾ ആരംഭിച്ചു. കർണാടകത്തിലും കേരളത്തിലും മുത്തൂറ്റിന് സാന്നിധ്യമുണ്ട്.

സ്വയം തൊഴിലുകാർക്ക് വ്യക്തിഗത വായ്പ നൽകുന്ന കാര്യവും കമ്പനിയുടെ പരിഗണനയിൽ ഉണ്ട്.

നടപ്പുസാമ്പത്തിക വർഷത്തിലെ ഒന്നാം പാദം വരെയുള്ള കണക്കുകൾ പ്രകാരം മുത്തൂറ്റ് 3,000 വ്യക്തികൾക്കായി 50 കോടി രൂപയുടെ പേഴ്‌സണൽ ലോൺ നൽകിയിട്ടുണ്ട്. ഒരു മെട്രോ നഗരത്തിലെ ശരാശരി വായ്പാ പരിധി 2.5 ലക്ഷം രൂപയാണ്. മറ്റിടങ്ങളിൽ 1.5 ലക്ഷവും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it