Begin typing your search above and press return to search.
എസ്ബിഐ തുണയായി; എൻബിഎഫ്‌സികൾക്ക് ഓഹരി വിപണിയിൽ നേട്ടം

ഓഹരിവിപണിയിൽ പ്രതിസന്ധി നേരിട്ടുകൊണ്ടിരുന്ന രാജ്യത്തെ ബാങ്കിതര ധനകാര്യ സ്ഥാപങ്ങൾക്ക് ബുധനാഴ്ച ഓഹരിവിപണിയിൽ നേട്ടം. എൻബിഎഫ്‌സികളിൽ നിന്ന് ലോൺ പോർട്ട്ഫോളിയോകൾ വാങ്ങുന്നതിനുള്ള ടാർഗറ്റ് മൂന്നിരട്ടിയാക്കി ഉയർത്തുമെന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പ്രഖ്യാപനമാണ് ഈ നിരയിലുള്ള കമ്പനികളെ കരകയറ്റിയത്.
എൻബിഎഫ്‌സികളുടെ 45,000 കോടി രൂപയോളമുള്ള ലോൺ അസറ്റുകൾ വാങ്ങാൻ തയ്യാറാണെന്ന് ഇന്നലെയാണ് എസ്ബിഐ പ്രഖ്യാപിച്ചത്. മുൻപ് 15,000 കോടി രൂപയാണെന്നാണ് അറിയിച്ചിരുന്നത്.
ഐഎൽ & എഫ്എസ് പ്രതിസന്ധി മൂലം ഓഹരിവിപണിയിൽ നഷ്ടം നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു എൻബിഎഫ്‌സികൾക്ക് ഈ നീക്കം ഒരു കൈത്താങ്ങാകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കമ്പനികൾക്ക് ആവശ്യത്തിന് പണലഭ്യത ഉറപ്പാക്കാൻ ഇതുമൂലം കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Next Story