ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് കൈവശം വയ്ക്കുന്നവര്‍ അറിയേണ്ട പുതിയ ആര്‍ബിഐ നിയമങ്ങള്‍

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്കായി റിസര്‍വ് ബാങ്ക് ബുധനാഴ്ച പുതിയ നിയമങ്ങള്‍ പുറത്തിറക്കി. ഉപയോക്താക്കളുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിനും കാര്‍ഡ് ഇടപാടുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുമായിട്ടാണ് പുതിയ നിയമങ്ങളെന്ന് ആര്‍ബിഐ വ്യക്തമാക്കി. കാലങ്ങളായി കാര്‍ഡുകളിലൂടെയുള്ള ഇടപാടുകളുടെ എണ്ണവും മൂല്യവും പലമടങ്ങ് വര്‍ദ്ധിച്ചതായും ആര്‍ബിഐ അറിയിപ്പില്‍ പറയുന്നു. പേ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്റ്റ്, 2007 (2007 ലെ ആക്റ്റ് 51) ലെ സെക്ഷന്‍ 10 (2) പ്രകാരമാണ് പുതു നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ന് മുതലാണ് പുതിയ നിയമങ്ങള്‍ നടപ്പിലാകുന്നത്.

അറിയേണ്ട കാര്യങ്ങള്‍:

  • കാര്‍ഡ് ഇഷ്യു / റീ ഇഷ്യു ചെയ്യുന്ന സമയത്ത് ഇന്ത്യയിലെ എടിഎമ്മുകളിലും പോസ് ടെര്‍മിനലുകളിലും ആഭ്യന്തര കാര്‍ഡ് ഇടപാടുകള്‍ മാത്രം അനുവദിക്കണമെന്ന് സെന്‍ട്രല്‍ ബാങ്ക് ബാങ്കുകളോട് ആവശ്യപ്പെട്ടു.

  • അന്താരാഷ്ട്ര ഇടപാടുകള്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍, കാര്‍ഡ് നിലവിലില്ലാത്ത ഇടപാടുകള്‍, കോണ്‍ടാക്റ്റ്‌ലെസ് ഇടപാടുകള്‍ എന്നിവയ്ക്കായി, ഉപയോക്താക്കള്‍ അവരുടെ കാര്‍ഡില്‍ പ്രത്യേകമായി സേവനങ്ങള്‍ സജ്ജീകരിക്കേണ്ടതുണ്ട്.

  • ഇടപാടുകള്‍, കോണ്‍ടാക്റ്റ് രഹിത ഇടപാട് അവകാശങ്ങള്‍ എന്നിവ പ്രവര്‍ത്തനരഹിതമാക്കണോ എന്ന് ഇഷ്യു ചെയ്യുന്നവര്‍ക്ക് തീരുമാനമെടുക്കാം.

  • മൊബൈല്‍ ആപ്ലിക്കേഷന്‍ / ഇന്റര്‍നെറ്റ് ബാങ്കിംഗ് / എടിഎമ്മുകള്‍ / ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോണ്‍സ് (ഐവിആര്‍) തുടങ്ങിയവ വഴി ഉപയോക്താക്കള്‍ക്ക് 24 മണിക്കൂറും സേവനങ്ങള്‍ ലഭ്യമാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it