യെസ് ബാങ്ക് നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്ന് ധനമന്ത്രി

'ഒരു നിക്ഷേപകനും നഷ്ടമുണ്ടാകില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.'

-Ad-

റിസര്‍വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ച രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്ക് ആയ യെസ് ബാങ്കിലെ നിക്ഷേപങ്ങളത്രയും സുരക്ഷിതമായിരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.

‘പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഞാന്‍ നിരന്തരം റിവസര്‍വ് ബാങ്കിനെ ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്. എത്രയും പെട്ടെന്ന് പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നാണ് അവര്‍ എനിക്ക് നല്‍കിയ പ്രതികരണം. ഒരു നിക്ഷേപകനും നഷ്ടമുണ്ടാകില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.’- മന്ത്രി പ്രതികരിച്ചു.

ബാങ്കിങ് നിയന്ത്രണ നിയമത്തിന്റെ 45-ാം വകുപ്പ് പ്രകാരം ആണ് റിസര്‍വ്വ് ബാങ്കിന്റെ നടപടി. നിക്ഷേപകര്‍ ഭയക്കേണ്ട സാഹചര്യമില്ലെന്ന് റിസര്‍വ്വ് ബാങ്കും നേരത്തെ വ്യക്തമാക്കിയിരുന്നു. ബാങ്ക് പുന:സംഘടിപ്പിക്കുകയോ ലയിപ്പിക്കുകയോ ചെയ്യാനാണ് സാധ്യത കൂടുതല്‍. ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്.

Read More: നിക്ഷേപകരെ പരിഭ്രാന്തിയിലാക്കി യെസ് ബാങ്ക്; എ.ടി.എമ്മുകള്‍ ശൂന്യം, കൂപ്പുകുത്തി ഓഹരി

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here