നടപടി ക്രമങ്ങളിൽ വീഴ്ച; കൊമേഴ്സ്യൽ ബാങ്കുകൾ ആർബിഐക്ക് നൽകിയത് 123 കോടി

ബാങ്കിംഗില്‍ വ്യവസ്ഥകള്‍ പാലിക്കുന്നതിലെ കൃത്യതയ്ക്ക് വലിയ പ്രാധാന്യമുണ്ടെങ്കിലും കൊമേഴ്‌സ്യല്‍ ബാങ്കുകള്‍ ഇക്കാര്യത്തില്‍ വലിയ വീഴ്ചകള്‍ വരുത്തുന്നതായി റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ എം.കെ ജെയിന്‍. ഇതു സംബന്ധിച്ച നിശ്ചിത മാനദണ്ഡങ്ങളില്‍ പിഴവു വന്നതു വ്യക്തമായ 70 കേസുകളിലായി കൊമേഴ്‌സ്യല്‍ ബാങ്കുകളില്‍ നിന്ന് 122.9 കോടി രൂപ റിസര്‍വ് ബാങ്കിന് ഈടാക്കേണ്ടിവന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബാങ്കുകള്‍ക്ക് നല്ല 'കംപ്ലയന്‍സ് സംസ്‌കാരം' അനിവാര്യമാണ്. പലവിധത്തില്‍ ബാങ്കുകള്‍ക്കിത് പ്രയോജനം ചെയ്യും.കംപ്ലയന്‍സ് സംസ്‌കാരത്തില്‍ പാളിച്ച വന്നാല്‍ വലിയ നഷ്ടം തന്നെ സംഭവിക്കും.വ്യവസ്ഥകള്‍ പാലിക്കുന്നതിലെ നടപടിക്രമങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ബാങ്കുകള്‍ ഫലപ്രദമായ ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്.-ഫിക്കിയും ഐ.ബി.എയും ചേര്‍ന്നു സംഘടിപ്പിച്ച അഖിലേന്ത്യാ ബാങ്കിംഗ് കോണ്‍ഫറന്‍സില്‍ ജെയിന്‍ പറഞ്ഞു

വ്യവസ്ഥകളും നടപടിക്രമങ്ങളും കൃത്യതയോടെ പാലിക്കുന്നുവെന്നുറപ്പുവരുത്താനായാല്‍ സ്ഥാപനത്തിനും വ്യക്തികള്‍ക്കും കുറഞ്ഞ റിസ്‌ക് മാത്രമേ ഏറ്റെടുക്കേണ്ടിവരൂ. ജീവനക്കാര്‍ക്കിടയില്‍ ആത്മവിശ്വാസം വളരും, സുതാര്യതയേറുന്നതുമൂലം മികച്ച തീരുമാനങ്ങളെടുക്കാന്‍ എളുപ്പം കഴിയും. റെഗുലേറ്റര്‍മാരുമായി മെച്ചപ്പെട്ട ബന്ധം നിലനിര്‍ത്താന്‍ കഴിയുമെന്നും ജെയിന്‍ ചൂണ്ടിക്കാട്ടി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it