ഇനിമുതൽ ഒരു ഇ-വാലറ്റിൽ നിന്ന് മറ്റൊന്നിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാം   

മൊബീൽ വാലറ്റുകളുടെ പ്രവർത്തനം കൂടുതൽ എളുപ്പവും കാര്യക്ഷമവുമാക്കാനുതകുന്ന 'ഇന്റർ ഓപ്പറേറ്റബിലിറ്റി' ചട്ടങ്ങൾ റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഒരു മൊബീൽ വാലറ്റിൽ നിന്ന് മറ്റൊരു മൊബീൽ വാലറ്റിലേക്ക് പണം അയക്കാം.

പേടിഎം, മോബിക്വിക്ക്, സ്റ്റേറ്റ് ബാങ്ക് ബഡ്ഡി, ജിയോ മണി, എയർടെൽ മണി, ഓക്സിജൻ, ഫ്രീചാർജ് എന്നിവ ഇ-വാലറ്റ്/എം-വാലറ്റ് സേവനങ്ങൾ നൽകുന്ന ഇന്ത്യയിലെ ചില കമ്പനികളാണ്. എം-വാലറ്റുകൾ പ്രീപെയ്‌ഡ്‌ ഇൻസ്ട്രുമെന്റസ് (PPI) എന്നും അറിയപ്പെടുന്നു.

പുതിയ ആർബിഐ ചട്ടങ്ങൾ അനുസരിച്ച് എം-വാലറ്റുകൾക്ക് മാസ്റ്റർകാർഡ്, വിസ എന്നിവയുമായി ചേർന്ന് കാർഡ് സേവനങ്ങളും നൽകാവുന്നതാണ്. കാർഡ്, യുപിഐ (Unified Payment Interface) എന്നിവ വഴിയാണ് 'ഇന്റർ ഓപ്പറേറ്റബിലിറ്റി' സംവിധാനം പ്രവർത്തിക്കുക.

എം-വാലറ്റുകൾക്കിടയിലുള്ള പണം കൈമാറ്റം യുപിഐ വഴി നടക്കും. കെവൈസി ചട്ടങ്ങൾ പാലിക്കുന്ന എല്ലാ പിപിഐ എക്കൗണ്ടുകൾക്കും 'ഇന്റർ ഓപ്പറേറ്റബിലിറ്റി' സൗകര്യം ലഭ്യമാകും.

ഈ സൗകര്യം ലഭ്യമാകാൻ എം-വാലറ്റ് കമ്പനികൾക്ക് മിനിമം നെറ്റ് വർത്ത് പരിധിയൊന്നും ആർബിഐ നിഷ്കർഷിച്ചിട്ടില്ല.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it