ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറി: 11 മാസം പ്രായമുള്ള മലയാളി ആണ്‍കുട്ടിക്ക് 7.13 കോടി രൂപ

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പത്തു ലക്ഷം ഡോളര്‍ (ഏകദേശം 7.13 കോടി രൂപ) സമ്മാനം 11 മാസം മാത്രം പ്രായമുള്ള മലയാളി ആണ്‍കുട്ടിക്ക്. അബുദാബിയിലെ സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന റമീസ് റഹ്മാന്‍ തന്റെ മകന്‍ മുഹമ്മദ് സലയുടെ പേരിലെടുത്തതാണീ ബമ്പര്‍ ടിക്കറ്റ്.
ആറ്
വര്‍ഷത്തിലേറെയായി ടിക്കറ്റ് വാങ്ങുന്ന സ്വഭാവമുണ്ട് റമീസിന്. 'ഈ മഹത്തായ
വാര്‍ത്തയില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്. ദുബായ് ഡ്യൂട്ടി ഫ്രീക്ക് നന്ദി
പറയുന്നു. എന്റെ മകന്റെ ഭാവി ഇനി സുരക്ഷിതമാണ്,'റമീസ് പറഞ്ഞു. പണം എന്തു
ചെയ്യണമെന്ന് ആലോചിച്ചിട്ടില്ല. കുഞ്ഞിന്റെ ചിത്രങ്ങള്‍
പ്രസിദ്ധീകരിക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
മറ്റ്
മൂന്ന് വിജയികളെയും ദുബായ് ഡ്യൂട്ടി ഫ്രീ ഫൈനസ്റ്റ് സര്‍പ്രൈസ്
പ്രമോഷനില്‍ പ്രഖ്യാപിച്ചു.മെഴ്സിഡസ് ബെന്‍സ് എസ് 560, മോട്ടോ ഗുസ്സി ഓഡേസ്
മോട്ടോര്‍ബൈക്ക്,മോട്ടോ ഗുസ്സി വി 8 എസ് ടിടി മോട്ടോര്‍ബൈക്ക് എന്നിവയാണ്
അവര്‍ക്കു ലഭിക്കുക.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline