പേടിഎമ്മിന്റെ ഐ.പി.ഒ വരുമെന്ന് സിഇഒ ശര്‍മ

പേടിഎം അടുത്ത 22-24 മാസത്തിനുള്ളില്‍ ഐ.പി.ഒ യ്ക്കു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുമെന്ന് സ്ഥാപകനും സിഇഒയുമായ വിജയ് ശേഖര്‍ ശര്‍മ

-Ad-

പേടിഎം അടുത്ത 22-24 മാസത്തിനുള്ളില്‍ ഐ.പി.ഒ യ്ക്കു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുമെന്ന് സ്ഥാപകനും സിഇഒയുമായ വിജയ് ശേഖര്‍ ശര്‍മ സിംഗപ്പൂരില്‍ വെളിപ്പെടുത്തി. കമ്പനിയുടെ മൂല്യം 15 ബില്യണ്‍ ഡോളറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.വാറന്‍ ബഫറ്റിന്റെ ബെര്‍ക്ക്ഷെയര്‍ ഹാത്വേയില്‍ നിന്ന് 2018 ല്‍ 300 മില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു പേടിഎം.

രാജ്യത്തെ ഏറ്റവും മുമ്പന്തിയിലുള്ള യൂണികോണ്‍ ( ഒരു ബില്യണ്‍ ഡോളറോ അതില്‍ കൂടുതലോ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ് ) ആണ് പേടിഎമ്മിന്റെ മാതൃ കമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ്. മസായോഷി സോണിന്റെ സോഫ്റ്റ് ബാങ്ക് വിഷന്‍ ഫണ്ട്, അലിബാബ ഗ്രൂപ്പിന്റെ ആന്റ് ഫിനാന്‍ഷ്യല്‍ എന്നിവ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന്റെ പിന്തുണക്കാരാണ്. പേടിഎം ആപ്പാണ് ഇന്ത്യയില്‍  ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന ഇ വാലറ്റ് ആപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here