ഫോണ്‍പേയും തകരാറില്‍

ബാങ്കിംഗ് പങ്കാളിയായ യെസ് ബാങ്കിനെ റിസര്‍വ് ബാങ്ക് നിയന്ത്രണത്തിലാക്കിയതിനെത്തുടര്‍ന്ന് പേയ്മെന്റ് സ്ഥാപനമായ ഫോണ്‍പേ തകരാറലായി. ഉപയോക്താക്കള്‍ക്ക് ഫോണ്‍പേ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് പണമടയ്ക്കാന്‍ കഴിയുന്നില്ല.
സേവനങ്ങള്‍
താല്‍ക്കാലികമായി ലഭ്യമല്ലെന്നും മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യാത്ത
അറ്റകുറ്റപ്പണി പ്രവര്‍ത്തനം നടക്കുകയുമാണെന്നാണ് ഫോണ്‍പേയുടെ ഔദ്യോഗിക
വിശദീകരണം. അതേസമയം, യെസ് ബാങ്കിന് റിസര്‍വ് ബാങ്ക് മോറട്ടോറിയം
ഏര്‍പ്പെടുത്തിയതാണ് തകരാറിന് കാരണമെന്ന് സ്ഥാപകനും സിഇഒയുമായ സമീര്‍ നിഗം
പിന്നീട് സമ്മതിച്ചു. 'സേവനങ്ങള്‍ തിരികെ നല്‍കാന്‍ മുഴുവന്‍ ടീമും
പ്രവര്‍ത്തിക്കുന്നുണ്ട്,' അദ്ദേഹം പറഞ്ഞു.
ബെംഗളൂരു
ആസ്ഥാനമായുള്ള ഡിജിറ്റല്‍ വാലറ്റ് കമ്പനിയുടെ യുപിഐ അടിസ്ഥാനമാക്കിയുള്ള
പേയ്മെന്റ് സംവിധാനമാണ് ഫോണ്‍പേ. 2015 ല്‍ സ്ഥാപിതമായ ഫോണ്‍പേയെ 2016 ല്‍
ഫ്‌ളിപ്കാര്‍ട്ട് ഏറ്റെടുത്തിരുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline