ബാങ്ക് എഫ്.ഡി: പുതുക്കിയ നിരക്കുകൾ അറിയാം

റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകള്‍ കുറച്ചതിനെ തുടര്‍ന്ന് രാജ്യത്തെ നിരവധി ബാങ്കുകള്‍ ഈ മാസം സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് പരിഷ്‌കരിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര, ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്, ഫെഡറല്‍ ബാങ്ക് തുടങ്ങിയ പൊതു, സ്വകാര്യ ബാങ്കുകള്‍ ആണ് എഫ്ഡി പലിശ നിരക്ക് പരിഷ്‌ക്കരിച്ചത്.

ജൂണിലെ അവലോകന യോഗത്തിലാണ് ആര്‍.ബി.ഐ റിപ്പോ നിരക്കുകള്‍ കുറച്ചത്. തുടര്‍ന്ന് പി.എന്‍.ബിയും ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കും എഫ്.ഡിയുടെ പുതിയ പലിശ നിരക്ക് ഈ മാസം 1 മുതല്‍ പ്രാബല്യത്തില്‍ വരുത്തി.

എച്ച.്ഡി.എഫ്.സി ബാങ്ക് 22 മുതല്‍ നിരക്ക് പരിഷ്‌കരിച്ചു. ഏഴ് മുതല്‍ 45 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് 5.50 ശതമാനം പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 46 ദിവസം മുതല്‍ 6 മാസം വരെ കാലാവധി പൂര്‍ത്തിയാകുന്ന എഫ്.ഡിക്ക് 6% ആയിരിക്കും നിരക്ക്.

ഒരു വര്‍ഷത്തെ മെച്യൂരിറ്റി കാലയളവിലേതിന് എച്ച്.ഡി.എഫ്. സി ബാങ്ക് 7.10% നിരക്കില്‍ പലിശ വാഗ്ദാനം ചെയ്യുന്നു. 1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെ നീളുന്ന നിക്ഷേപങ്ങള്‍ക്ക് 7.20%. രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെ കാലാവധിക്ക് 7.30%, മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് 7.25%. അഞ്ചു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ നീളുന്ന ദീര്‍ഘകാല എഫ്ഡിക്ക് 7% ലഭിക്കും.

ഏഴ് ദിവസം മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപത്തിന് 5.50 ശതമാനവും 46 ദിവസം മുതല്‍ 333 ദിവസം വരെ നീളുന്ന നിക്ഷേപങ്ങള്‍ക്ക് 6.75 ശതമാനവും പി.എന്‍.ബി വാഗ്ദാനം ചെയ്യുന്നു. ഒരു വര്‍ഷത്തേതിന് 6.8% നല്‍കും. ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ മെച്യൂരിറ്റി കാലാവധിക്ക് 6.75% ആണ് നിരക്ക്. 3-10 വര്‍ഷത്തിന് 6.25 ശതമാനവും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it