പി.എന്‍.ബി 1234 കോടിയുടെ എന്‍ പി എ വില്‍ക്കുന്നു

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പഞ്ചാബ് നാഷണല്‍ ബാങ്ക് ഒരു ഡസനോളം നിഷ്‌ക്രിയ ആസ്തികള്‍ (എന്‍പിഎ) വില്‍ക്കുന്നു. 1234 കോടിയിലധികം കുടിശ്ശിക ഈടാക്കുകയാണു പിഎന്‍ബിയുടെ ലക്ഷ്യം.

അസറ്റ് പുനര്‍നിര്‍മ്മാണ കമ്പനികള്‍ , നോണ്‍-ബാങ്കിംഗ് ഫിനാന്‍സ് കമ്പനികള്‍ , ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് ഇതിനായുള്ള ബിഡ് തേടിക്കഴിഞ്ഞു.പിഎന്‍ബി, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ലയന നീക്കത്തോടൊപ്പമാണ് ബിഡ് നടപടി പുരോഗമിക്കുന്നത്.

441.83 കോടി രൂപ വായ്പാ കുടിശികയുള്ള വിസ സ്റ്റീല്‍ ആണ് ബാധ്യതയുടെ കാര്യത്തില്‍ മുന്നിലുള്ളത്. ഇന്‍ഡ് ഭാരത് എനര്‍ജി 414.23 കോടി, ആസ്റ്റര്‍ പ്രൈവറ്റ് ലിമിറ്റഡ് 113.57 കോടി, ഓം ശിവ് എസ്റ്റേറ്റ്‌സ് 100.16 കോടി എന്നിവയാണ് മറ്റു പ്രധാന ഇടപാടുകാര്‍. 100% ക്യാഷ് അടിസ്ഥാനത്തിലാണ് വില്‍പ്പനയെന്ന് പിഎന്‍ബി അറിയിച്ചു. ബിഡ്ഡുകള്‍ സെപ്റ്റംബര്‍ 21 ന് തുറക്കും.

Babu Kadalikad
Babu Kadalikad  

Related Articles

Next Story

Videos

Share it