പോളിസി ബസാറിന് ഐ.ആര്‍.ഡി.ഐ 1 .11 കോടി രൂപ പിഴ ശിക്ഷ വിധിച്ചു

വിവിധ തരത്തിലുള്ള നിയമ ലംഘനത്തിന്റെ പേരില്‍ ഇന്‍ഷുറന്‍സ് വെബ് അഗ്രിഗേറ്റര്‍ പോളിസിബസാറിന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഐ) 1.11 കോടി രൂപ പിഴ ശിക്ഷ വിധിച്ചു. ഭാവിയില്‍ ഇത്തരം നിയമ ലംഘനങ്ങളുണ്ടാകുന്നതിനെതിരെ കര്‍ശന മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. 15 ദിവസത്തിനുള്ളില്‍ പിഴ അടയ്ക്കണം.

പോളിസി ഉടമകളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനും വെബ് അഗ്രഗേഷന്‍ ബിസിനസ്സ് നിയന്ത്രിക്കുന്നതിനുമായി സൃഷ്ടിച്ച ചട്ടങ്ങള്‍ പാലിക്കുന്നതില്‍ പോളിസിബസാര്‍ പരാജയപ്പെട്ടുവെന്ന് ഐആര്‍ഡിഎഐ ഉത്തരവില്‍ പറയുന്നു. അക്കോ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ സമര്‍പ്പിക്കപ്പെട്ട വ്യാപാരമുദ്ര ലംഘന കേസില്‍ അനുകൂല ഉത്തരവ് നേടുന്നതിനായി വസ്തുതകള്‍ മറച്ചുവെച്ചതിന് പോളിസിബസാറിനെതിരെ മൂന്നു മാസം മുമ്പ് ഡല്‍ഹി ഹൈക്കോടതി 10 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.

2008 ജൂണില്‍ ഹരിയാനയിലെ ഗുരുഗ്രാമില്‍ യാഷിഷ് ദാഹിയ, അലോക് ബന്‍സാല്‍, അവനീഷ് നിര്‍ജാര്‍ എന്നിവരാണ് ഇന്‍ഷുറന്‍സ് പോളിസികളുടെ വിപണന കേന്ദ്രമായി വര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ പോളിസി ബസാര്‍ ആരംഭിച്ചത്.

Babu Kadalikad
Babu Kadalikad  

Related Articles

Next Story

Videos

Share it