പോസ്റ്റ് ഓഫീസ് അക്കൗണ്ടുണ്ടോ? മൊബീല്‍ ബാങ്കിംഗ് സൗകര്യം ലഭിക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത്

പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടില്‍ മൊബീല്‍ ബാങ്കിംഗ് സൗകര്യവും ലഭ്യമായിട്ടുണ്ട്. കോര്‍ ബാങ്കിംഗ് സൗകര്യമുള്ള പോസ്റ്റ് ഓഫീസുകളിലെ അക്കൗണ്ടുകള്‍ക്കാകും ഈ സൗകര്യം ലഭ്യമാക്കുക. ഒരു വര്‍ഷം മുമ്പ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കിയിരുന്നു. ഇപ്പോഴിതാ ഉപയോക്താക്കള്‍ക്ക് ഒറ്റ ക്ലിക്കില്‍ എല്ലാ സേവനങ്ങളും ഒരുക്കിയിരിക്കുകയാണ് തപാല്‍ വകുപ്പ്.

നിങ്ങള്‍ക്ക് പോസ്റ്റ് ഓഫീസ് അക്കൗണ്ടുണ്ടോ അതില്‍ തന്നെ ഇന്റര്‍നെറ്റ് ബാങ്കിംഗ് ആരംഭിച്ചിട്ടുണ്ടോ, മൊബീല്‍ ബാങ്കിംഗിനായി ഇന്റര്‍നെറ്റ് ബാങ്കിംഗുമായി ബന്ധപ്പെ് ലോഗിന്‍, ട്രാന്‍സാക്ഷന്‍ ഐഡിയും പാസ് വേര്‍ഡും ഉപയോഗിച്ച് മൊബീല്‍ ബാങ്കിംഗ് തുടങ്ങാം.

സിംഗ്ള്‍, ജോയ്ന്റ് അക്കൗണ്ട് ഉടമകള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്നതാണ് മറ്റൊരു പ്രത്യേകത. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തയാളുമായോ നിരക്ഷരനായ ഒരാളുമായോ ഉള്ള ജോയ്ന്റ് എക്കൗണ്ടുകള്‍ക്ക് ഈ സൗകര്യം ലഭ്യമാകില്ലെന്നു സര്‍ക്കുലറില്‍ പറയുന്നുണ്ട്.

ഇന്റര്‍നെറ്റ് ബാങ്കിംഗ് ആരംഭിച്ചിട്ടില്ലെങ്കിലും അക്കൗണ്ട് ഉടമയ്ക്ക് ഇമെയ്ല്‍ ഐഡി, പാന്‍ കാര്‍ഡ്, സ്വന്തമായി മൊബീല്‍ നമ്പര്‍ എന്നിവ ഉണ്ടെങ്കില്‍ മൊബീല്‍ ബാങ്കിംഗിനായി അപേക്ഷിക്കാം. അക്കൗണ്ടുള്ള, കോര്‍ ബാങ്കിംഗ് സേവനം ലഭ്യമാമായ പോസ്റ്റ് ഓഫീസുകളില്‍ ഇതിനുള്ള അപേക്ഷ ലഭിക്കും. നിശ്ചിത അപേക്ഷാ ഫോറത്തിനൊപ്പം കെവൈസിയും നല്‍കണം. അപേക്ഷ നല്‍കി 24 മണിക്കൂറിനകം സൗകര്യം ലഭ്യമാകും. ഇന്ത്യ പോസ്റ്റ് മൊബീല്‍ ബാങ്കിംഗ് ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനാവും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it