സംരംഭകര്‍ക്ക് സഹായ വാഗ്ദാനവുമായി പൊതുമേഖലാ ബാങ്കുകള്‍

രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് ഉത്തേജനവുമായി ധനമന്ത്രി നിര്‍മലാ സീതാരാമന്റെ പ്രഖ്യാപനവും കാത്തിരിക്കുന്ന ബിസിനസ് സമൂഹത്തിന് ശുഭവാര്‍ത്തയുമായി പൊതുമേഖലാ ബാങ്കുകള്‍. ലോക്ക് ഡൗണ്‍ മൂലം പ്രതിസന്ധിയിലായ സംരംഭങ്ങള്‍ക്ക് എമര്‍ജന്‍സി വായ്പ നല്‍കാനുള്ള സന്നദ്ധത അറിയിച്ചിരിക്കുകയാണ് പ്രമുഖ ബാങ്കുകള്‍.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, യൂകോ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് എന്നിവയാണ് ഉടനടി ലഭ്യമാകുന്ന വായ്പയുമായി രംഗത്തെത്തിയിരിക്കുന്നത്. കമ്പനികള്‍, ചെറുകിട ബിസിനസ്, സാധാരണയാളുകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കെല്ലാം വായ്പ ലഭ്യമാക്കുമെന്നാണ് ഇന്ത്യന്‍ ബാങ്ക് അറിയിച്ചിട്ടുള്ളത്.

എസ്ബിഐയാണ് ഇത്തരമൊരാശയവുമായി ആദ്യമെത്തിയത്. ജൂണ്‍ അവസാനം വരെ വായ്പ ലഭ്യമാക്കുമെന്നാണ് അറിയിപ്പ്. 200 കോടിയോളം രൂപ വായ്പയായി നല്‍കുകയാണ് ലക്ഷ്യം. 12 മാസ കാലയളവിലേക്ക് 7.25 ശതമാനം പലിശയ്ക്കാണ് വായ്പ നല്‍കുക.
നേരത്തെ, ജിഎസ്ടി ഫയല്‍ ചെയ്യുന്നതിനും ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുമുള്ള അവസാന തിയതി നീട്ടുന്നതടക്കമുള്ള ആശ്വാസ നടപടികള്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ മേഖലകള്‍ ഉള്‍പ്പെടുത്തിയുള്ള സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്നും അവര്‍ അറിയിച്ചിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it