കാത്തിരിപ്പ് വേണ്ട; ഭാരത് ബില്‍പേ വഴി സ്‌കൂള്‍ ഫീസ് അടയ്ക്കാം

ഉപഭോക്തൃ സൗഹൃദ തീരുമാനങ്ങളാണ് ഇത്തവണത്തെ റിസര്‍വ് ബാങ്ക് ധനനയത്തിന്റെ ആകര്‍ഷക ഘടകം. പലിശ നിരക്ക് കുറയ്ക്കുന്നതിനു പുറമെ ഉപഭോക്തൃസേവനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന നെഫ്റ്റ് സമയം നീട്ടല്‍, ഓണ്‍ലൈന്‍ ബില്‍ പേയ്മെന്റുകള്‍ സുഗമമാക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കുന്നു. ഇതോടൊപ്പം ഇന്റര്‍ ഓപ്പറബിള്‍ പ്ലാറ്റ്‌ഫോമായ ഭാരത് ബില്‍ പേയ്‌മെന്റ് സിസ്റ്റം (ബിബിപിഎസ്) സ്‌കൂളുകള്‍ പോലുള്ള സേവന ദാതാക്കള്‍ക്കായി തുറന്നുകൊടുക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു.

സ്‌കൂളുകള്‍ (സ്‌കൂള്‍ ഫീസ്), ഹൗസിംഗ് സൊസൈറ്റികള്‍ (മെയിന്റനന്‍സ് ചാര്‍ജുകള്‍) പോലുള്ള പണമടയ്ക്കല്‍ പ്ലാറ്റ്ഫോമുകളിലേക്ക് വരുന്ന ഹോസ്റ്റ് കുറഞ്ഞ പണ സമ്പദ് വ്യവസ്ഥയിലേക്കുള്ള മാറ്റം വേഗത്തിലാക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പറഞ്ഞു.

വൈദ്യുതി, വെള്ളം, ടെലികോം, ഗ്യാസ്, ഡയറക്റ്റ്-ടു-ഹോം എന്നിവയ്ക്കുള്ള ദാതാക്കളെ ബിബിപിഎസ് ഉപയോഗിക്കാന്‍ പ്രാപ്തമാക്കാനാണ് ആര്‍ബിഐ തീരുമാനം. പ്രീപെയ്ഡ് ബില്ലുകള്‍ ഒഴിച്ച് എല്ലാ ബില്‍ പേമെന്റുകളും ഇനി ബിബിപിഎസിലൂടെ സാധ്യമാകും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it