വിദേശത്തുനിന്നുള്ള കടമെടുക്കൽ: ഇൻഫ്രാസ്ട്രക്ച്ചർ കമ്പനികൾക്ക് ഇളവ് 

കോർപ്പറേറ്റുകൾക്ക് വിദേശത്തുനിന്നും വായ്പ എടുക്കുന്നതിന് ഇളവുകൾ അനുവദിച്ച് ആർബിഐ. അടിസ്ഥാന സൗകര്യ വികസന രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികൾക്കാണ് ഇസിബി (external commercial borrowings) ചട്ടങ്ങളിൽ ഇളവ് നൽകിയത്.

ഇൻഫ്രാസ്ട്രക്ച്ചർ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികൾ സമാഹരിക്കുന്ന ഇസിബികളുടെ ഏറ്റവും കുറഞ്ഞ മച്യൂരിറ്റി കാലാവധി അഞ്ച് വർഷത്തിൽ നിന്ന് മൂന്ന് വർഷമായി കുറച്ചു.

ഹെഡ്‌ജിങ്‌ നിർബന്ധമായും ചെയ്തിരിക്കേണ്ട ശരാശരി മച്യൂരിറ്റി കാലാവധി 10 വർഷത്തിൽ നിന്ന് അഞ്ച് വർഷമായി കുറച്ചു. അതായത് അഞ്ച് വർഷത്തിലും കൂടുതൽ മച്യുരിറ്റി കാലാവധിയുള്ള വായ്പകൾക്ക് ഹെഡ്ജിങ് ഇനിമുതൽ നിർബന്ധമല്ല. ഇതുവരെ 10 വർഷത്തിലും കൂടുതൽ ഉള്ള വായ്പകൾക്ക് ഹെഡ്ജിങ് വേണ്ട എന്നായിരുന്നു നിയമം.

സമ്പദ് വ്യവസ്ഥയിൽ പണലഭ്യത കുറഞ്ഞതിനെത്തുടർന്നുണ്ടായ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ഇളവുകൾ പ്രഖ്യാപിച്ചത്. ബാങ്കിതര സ്ഥാപങ്ങൾക്ക് ലിക്വിഡിറ്റി പ്രതിസന്ധി മൂലം വായ്പകൾ നല്കാനാവാത്തതും പ്രശ്നങ്ങൾ രൂക്ഷമാക്കിയിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it