എപ്പോൾ തീരുമെന്ന് പറയാനാവില്ല: എൻബിഎഫ്‌സി പ്രതിസന്ധിയെക്കുറിച്ച് ആർബിഐ ഗവർണർ


ഇപ്പോഴത്തെ സാഹചര്യത്തിൽ എൻബിഎഫ്‌സി പ്രതിസന്ധി എപ്പോൾ അവസാനിക്കുമെന്ന് പറയാനാവില്ലെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. രാജ്യത്തെ ഏറ്റവും വലിയ 50 എൻബിഎഫ്‌സികൾ നിരന്തരമായ ആർബിഐ നിരീക്ഷണത്തിലാണെന്ന് ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ഇനിയൊരു എൻബിഎഫ്‌സിയും തകർച്ചയിലേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ആർബിഐയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിസന്ധി മറ്റ് ബാങ്കിതര സ്ഥാപനങ്ങളിലേക്ക് പകരുന്നില്ലെന്നും ഉറപ്പാക്കേണ്ടതുണ്ട്.

2019 സാമ്പത്തിക വർഷത്തിൽ 1,701 എൻബിഎഫ്‌സി ലൈസൻസുകളാണ് റദ്ദാക്കപ്പെട്ടത്. മിനിമം ക്യാപിറ്റൽ സംബന്ധിച്ച ചട്ടങ്ങൾ പാലിക്കാത്തതിനാണ് ആർബിഐ ഇവയുടെ ലൈസൻസ് റദ്ദാക്കിയത്. 26 സ്ഥാപനങ്ങൾക്കാണ് മുൻവർഷം ലൈസൻസ് നഷ്ടപ്പെട്ടത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it