പ്രതീക്ഷ പോലെ ഒരു നയപ്രഖ്യാപനം

ധനമന്ത്രാലയത്തിൽ നിന്ന് റിസർവ് ബാങ്ക് ഗവർണറുടെ പദവിയിലെത്തിയ ആളാണ് ശക്തി കാന്ത ദാസ്. ഇന്ന് അദ്ദേഹം പണനയ അവലോകനം വായിച്ചപ്പോൾ ധനമന്ത്രാലയത്തിൻ്റെ സ്വരവും ശൈലിയുമാണ് കേട്ടത്.

രാജ്യം അതിവേഗം മാന്ദ്യത്തിൽ നിന്നു കരകയറുകയാണെന്നു സമർഥിക്കാൻ ആണ് ദാസ് ശ്രമിച്ചത്. റിസർവ് ബാങ്ക് ഗവർണറുടെ വസ്തു നിഷ്ഠ വിശകലനത്തേക്കാൾ സർക്കാരിനെ ന്യായീകരിക്കാനും എല്ലാം ഭദ്രമെന്നു ചിത്രീകരിക്കാനും ഉത്സാഹിക്കുന്ന ധനകാര്യ സെക്രട്ടറിയുടെ രചന പോലെ തോന്നി അത്.

പ്രതീക്ഷ പോലെ

പണനയപ്രഖ്യാപനം പ്രതീക്ഷ പോലെ തന്നെയായിരുന്നു.പ്രധാന പ്രഖ്യാപനങ്ങൾ :/

1. നിരക്കുകളിൽ മാറ്റമില്ല.റീപോ നാലു ശതമാനം, റിവേഴ്സ് റീപോ 3.35 ശതമാനം തുടരും.

2. ബാങ്കുകളുടെ കരുതൽ പണ അനുപാതം, എസ് എൽ ആർ തുടങ്ങിയവയിൽ മാറ്റമില്ല

3. വ്യവസായങ്ങൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും കൂടുതൽ പണലഭ്യത ഉറപ്പാക്കും‌ .

4. കടപ്പത്രങ്ങൾ തിരിച്ചു വാങ്ങലും കമ്പനികളുടെ കടപ്പത്രങ്ങളിൽ നിക്ഷേപിക്കാൻ വായ്പ അനുവദിക്കലും ധനകാര്യ മേഖലയെ സഹായിക്കും.

5. ഭവന വായ്പകൾക്കുള്ള റിസ്ക് തോത് താഴ്ത്തിയതു ഭവന വായ്പാ സ്ഥാപനങ്ങളെ സഹായിക്കും. വായ്പാ പലിശ അല്പം കുറഞ്ഞേക്കും.

പലിശ താഴുന്നു

നയപ്രഖ്യാപനത്തിലെ പല നടപടികളും പലിശ നിരക്കു താഴ്ത്താൻ സഹായകമാണ്. അതു പെട്ടെന്നു തന്നെ കടപ്പത്രവിലയിൽ പ്രതിഫലിച്ചു. കടപ്പത്രങ്ങളുടെ വില കൂടി, യീൽഡ് കുറഞ്ഞു.

ജിഡിപി പ്രതീക്ഷ

ഈ ധനകാര്യ വർഷം ജി ഡി പി 9.5 ശതമാനം കുറയുമെന്ന പ്രതീക്ഷയാണു ഗവർണർ പ്രകടിപിച്ചത്. ഇരട്ടയക്കവീഴ്ച പ്രവചിക്കാൻ ഗവർണർ ധൈര്യപ്പെട്ടില്ല എന്നും പറയാം.

ജനുവരി-മാർച്ചിൽ ജി ഡി പി വളർച്ച പ്രതീക്ഷിച്ചത് അധികപ്പറ്റായി പലരും കരുതും.

വിലക്കയറ്റം

ചില്ലറ വിലക്കയറ്റം മാർച്ചോടെ ആറു ശതമാനത്തിൽ താഴെയ കുമെന്ന പ്രതീക്ഷയും അമിതമാണെന്നേ പറയാനാകൂ.

നേട്ടം ആർക്ക്?

ബാങ്കുകൾ, ഭവന വായ്പാ സ്ഥാപനങ്ങൾ, എൻ ബി എഫ് സി കൾ

രൂപയ്ക്കു മെച്ചം

പണനയം രൂപയ്ക്കു സഹായകമായി. നയപ്രഖ്യാപനം കഴിഞ്ഞ ഉടനേ ഡോളർ നിരക്ക് 17 പൈസ താണ് 73.06 രൂപയായി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it