ധനകാര്യ സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം മാറ്റാന്‍ ആര്‍ബിഐ ആലോചിക്കുന്നു

ആഗോള ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റുകളുടെ പ്രവൃത്തി സമയത്തിനനുസരിച്ച് ഇവിടത്തെ സമയം പുനക്രമീകരിക്കും

രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവൃത്തി സമയത്തില്‍ മാറ്റം വരുത്താനുള്ള ആലോചനയിലാണ് ആര്‍ബിഐ. ആഗോള ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റുകളുടെ പ്രവൃത്തി സമയത്തിനനുസരിച്ച് ഇവിടത്തെ സമയം പുനക്രമീകരിക്കും.

ഇതിനായി ഒരു ടീമിനെ തയ്യാറാക്കിയിട്ടുണ്ടെന്ന് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യ പറഞ്ഞു.

ആഭ്യന്തര ഓഹരി വിപണികള്‍ സെക്യൂരിറ്റീസ് മാര്‍ക്കറ്റിലെ ചില വിഭാഗങ്ങളില്‍ ട്രേഡിങ്ങ് സമയം വര്‍ധിപ്പിച്ചതാണ് ഇത്തരമൊരു ആലോചനയ്ക്ക് ആര്‍ബിഐയെ പ്രേരിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here