എടിഎം തട്ടിപ്പു തടയാന്‍ റിസര്‍വ് ബാങ്ക് പുതിയ മാര്‍ഗങ്ങള്‍ തേടുന്നു

എടിഎം തട്ടിപ്പുകള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ റിസര്‍വ് ബാങ്ക് പുതിയ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്നു. ബാങ്കുകള്‍ തേര്‍ഡ് പാര്‍ട്ടി സേവനദാതാക്കളുമായി ബന്ധപ്പെട്ട് എടിഎം സേവനം നല്‍കുന്നതിനിടെ ഉപയോക്താക്കളുടെ വിവരം ചോരുന്നുണ്ട്. ഈ ഡാറ്റ ചോര്‍ച്ച തടയാന്‍ പുതിയ സൈബര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരും.
എടിഎം ഇടപാട് സുരക്ഷിതമാക്കാന്‍ പുതിയ ആര്‍ബിഐ മാര്‍ഗനിര്‍ദേശങ്ങള്‍ അടുത്ത വര്‍ഷം തന്നെ പുറത്തിറക്കുമെന്നാണ് സൂചന. സൈബര്‍ തട്ടിപ്പുകള്‍ തടയാന്‍ ലക്ഷ്യം വെച്ചുള്ളതാണ് നിര്‍ദ്ദിഷ്ട മാര്‍ഗ നിര്‍ദേശങ്ങള്‍. തുടര്‍ച്ചയായ നിരീക്ഷണം ഉറപ്പാക്കല്‍, വിവരങ്ങളുടെ സ്റ്റോറേജ് കൈമാറ്റത്തില്‍ നിയന്ത്രണം ,ഫോറന്‍സിക് പരിശോധന, പ്രശ്നങ്ങള്‍ ഉണ്ടായാല്‍ പ്രതികരിക്കാനുള്ള സംവിധാനം ശക്തിപ്പെടുത്തല്‍ എന്നിവ ലക്ഷ്യമിട്ടുള്ള നിര്‍ദേശങ്ങളാണ് ബാങ്കുകള്‍ക്കും തേര്‍ഡ് പാര്‍ട്ടികള്‍ക്കും പാലിക്കേണ്ടി വരിക.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline