എൻബിഎഫ്‌സി നിക്ഷേപകരെ സംരക്ഷിക്കാൻ ആർബിഐ രംഗത്ത് 

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ നിക്ഷേപകരേയും വായ്പാ ദാതാക്കളേയും സംരക്ഷിക്കാൻ ആർബിഐ രംഗത്ത്. എൻബിഎഫ്‌സികളുടെ ലിക്വിഡിറ്റി റിസ്ക് കൈകാര്യം ചെയ്യാൻ വേണ്ട മാർഗനിർദേശങ്ങൾ അടങ്ങിയ കരട് നിർദേശം കേന്ദ്രബാങ്ക് വെള്ളിയാഴ്ച്ച പുറത്തിറക്കി.

5000 കോടി രൂപയിലധികം ആസ്തിയുള്ള എൻബിഎഫ്‌സികൾക്കായി ഒരു ലിക്വിഡ് കവറേജ് റേഷ്യോ (LCR) വേണമെന്നാണ് ആർബിഐയുടെ നിർദേശം. ഹൃസ്വകാല വായ്പാ/ഫണ്ട് തിരിച്ചടവുകൾക്കായി എത്രമാത്രം ലിക്വിഡ് അസറ്റുകൾ വകമാറ്റണമെന്നതിന്റെ അനുപാതമാണ് LCR.

2020 ഏപ്രിൽ മുതൽ എൻബിഎഫ്സികൾ LCR ന്റെ 60 ശതമാനമെങ്കിലും high liquid assets ആയി സൂക്ഷിക്കണം. 2024 ഏപ്രിൽ ആകുമ്പോഴേക്കും ഇത് ക്രമേണ 100 ശതമാനമാക്കി ഉയർത്തും.

കൂടാതെ എൻബിഎഫ്‌സികളുടെ asset liability management (ALM) ചട്ടങ്ങളിലും മാറ്റം വരുത്തും. ആദ്യത്തെ 7 ദിവസം ഇൻഫ്ലോയും ഔട്ട്ഫ്ലോയും തമ്മിലുള്ള വ്യത്യാസം മൊത്തം ഔട്ട്ഫ്ലോയുടെ 10 ശതമാനത്തിന് മുകളിൽ വരുന്നില്ല എന്നുറപ്പുവരുത്താനാണിത്.

ലിക്വിഡിറ്റി റിസ്ക് മുൻകൂട്ടിക്കാണാൻ സഹായിക്കുന്ന ടൂളുകൾ വികസിപ്പിക്കാനും ആർബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ലിക്വിഡിറ്റി കൈകാര്യം ചെയ്യുമ്പോൾ സാധാരണ കൈക്കൊള്ളാറുള്ള cash flow approach ന് പകരം stock approach അവതരിപ്പിക്കാനും ആർബിഐ നിർദേശമുണ്ട്. 2019 ജൂൺ 14-ന് മുൻപ് എൻബിഎഫ്‌സികൾ അഭിപ്രായം അറിയിക്കണം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it