പുതിയ 100 രൂപ നോട്ട് വരുന്നു, ലാവന്‍ഡര്‍ നിറത്തില്‍

നൂറുരൂപാ നോട്ടിന് അടിമുടി മെയ്ക്ക് ഓവര്‍. പുതിയ രൂപത്തിലുള്ള നോട്ട് ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.

പുതിയ മഹാത്മാ ഗാന്ധി സീരീസില്‍ പുറത്തിറങ്ങുന്ന നോട്ടിന് ലാവന്‍ഡര്‍ നിറമായിരിക്കും. പഴയ നോട്ട് ഉപയോഗത്തില്‍ തുടരും.

മറ്റ് പ്രത്യേകതകള്‍

മധ്യത്തില്‍ ഗാന്ധിജിയുടെ ചിത്രം.

പിന്നില്‍ ഗുജറാത്തിലെ റാണി കി വാവ് ( 11–ാം നൂറ്റാണ്ടിലെ ശില്‍പഭംഗിയാര്‍ന്ന കിണര്‍), സ്വച്ഛ് ഭാരത് ലോഗോ, മുദ്രാവാക്യം.

വലിപ്പം 66 mm × 142 mm. നിലവിലെ നോട്ടിനേക്കാളും ചെറുതാണ് ഇത്.

ജ്യാമിതീയ ഡിസൈന്‍, അള്‍ട്രാ വയലറ്റ് പ്രകാശത്തില്‍ മാത്രം ദൃശ്യമാകുന്ന മൈക്രോ സുരക്ഷാ ഫീച്ചറുകള്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it