റിപ്പോ നിരക്ക് വീണ്ടും കുറച്ചേക്കും;നാലിന് ആര്‍.ബി.ഐ യോഗം

വെള്ളിയാഴ്ച റിസര്‍വ് ബാങ്ക് പുതിയ ധനനയം പ്രഖ്യാപിക്കും.പലിശ നിരക്കുകളില്‍ വീണ്ടും കുറവ് വരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ സാമ്പത്തിക വര്‍ഷത്തിലെ നാലാമത്തെ പണനയ അവലോകന യോഗമാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ അധ്യക്ഷതയില്‍ നാലിനു നടക്കുന്നത്.രാജ്യം നേരിടുന്ന വളര്‍ച്ചമുരടിപ്പ് പ്രതിരോധിക്കാനുളള നയസമീപനം കേന്ദ്ര ബാങ്കിന്റെ ഭാഗത്ത് നിന്നുണ്ടായേക്കുമെന്ന് നിരീക്ഷകര്‍ കരുതുന്നു.

ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ റിപ്പോ നിരക്കില്‍ കേന്ദ്ര ബാങ്ക് 1.10 ശതമാനത്തിന്റെ കുറവ് വരുത്തിയിരുന്നു. ഓഗസ്റ്റില്‍ റിപ്പോ നിരക്ക് 35 ബേസിസ് പോയിന്റ് കുറച്ചു. നിലവില്‍ 5.40 ശതമാനമാണ് റിപ്പോ നിരക്ക്.

Babu Kadalikad
Babu Kadalikad  

Related Articles

Next Story
Share it