മൈ ജിയോയില്‍ ഇനി എസ്ബിഐ യോനോ സേവനവും

ഡിജിറ്റല്‍ ബാങ്കിംഗ് രംഗത്ത് റിലയന്‍സിന്റെ ജിയോ പേയ്‌മെന്റ്‌സ് ബാങ്കും എസ്.ബി.ഐയും കൈകോര്‍ക്കുന്നു. ഇനിമുതല്‍ എസ്.ബി.ഐയുടെ ഡിജിറ്റല്‍ ബാങ്കിംഗ് പ്ലാറ്റ് ഫോമായ യോനോയുടെ സേവനങ്ങള്‍ റിലയന്‍സിന്റെ മൈ ജിയോ പ്ലാറ്റ് ഫോമില്‍ കൂടി ലഭ്യമാകും.
നെറ്റ്‌വര്‍ക്ക് സേവനം, ഡിസൈനിങ്, കണക്ടിവിറ്റി എന്നീ രംഗങ്ങളില്‍ ജിയോ ആയിരിക്കും എസ്.ബി.ഐയുടെ പങ്കാളി. ഉപഭോക്താക്കള്‍ക്ക് ഇനി സിനിമ കാണലും ഷോപ്പിംഗും ബാങ്കിംഗ് ഇടപാടുകളും ഇനി ഒറ്റ പ്ലാറ്റ് ഫോമില്‍ കൂടി സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
എസ്.ബി.ഐ റിവാര്‍ഡ്‌സ്, ജിയോ പ്രൈം എന്നിവ യോജിക്കുന്നതോടെ എസ്.ബി.ഐ ഉപഭോക്താക്കള്‍ക്ക് റിലയന്‍സ്, മൈ ജിയോ എന്നിവ നല്‍കുന്ന അധിക ലോയല്‍റ്റി റിവാര്‍ഡുകളും ലഭിക്കും.
എസ്.ബി.ഐ ഉപഭോക്താക്കള്‍ക്ക് പ്രത്യേക നിരക്കില്‍ ജിയോ ഫോണും ലഭ്യമാകും.
ഗ്രാമങ്ങളിലും നഗരങ്ങളിലും ജിയോക്കുള്ള കണക്റ്റിവിറ്റി വീഡിയോ ബാങ്കിങ് അടക്കമുള്ള എസ്.ബി.ഐയുടെ ഓണ്‍ ഡിമാന്‍ഡ് സേവനങ്ങള്‍ വ്യാപിപ്പിക്കുവാനും ഇത് സഹായിക്കും.