കൊറോണ: ആശ്വാസപ്രഖ്യാപനവുമായി ആര്‍ബിഐ, വായ്പാ തിരിച്ചടവുകള്‍ക്ക് 3 മാസത്തെ മൊറട്ടോറിയം

കോവിഡ് ബാധയുടെയും ലോക് ഡൗണിന്റെയും പശ്ചാത്തലത്തില്‍ ആര്‍ബിഐ റിപ്പോ നിരക്ക് മുക്കാല്‍ ശതമാനം കുറച്ചു. ഇതോടെ മുഴുവന്‍ ബാങ്കുകളുടെയും പലിശ നിരക്കുകള്‍ താഴാന്‍ വഴിയൊരുങ്ങി. റിപ്പോ നിരക്ക് 4.4 ശതമാനമായാണ് കുറച്ചത്.

ധനകാര്യസമിതിയിലെ ആറ് അംഗങ്ങളില്‍ നാലുപേരും 0.75 ശതമാനം റിപ്പോ നിരക്ക് കുറയ്ക്കലിനെ അനുകൂലിച്ചെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഇതോടെ രാജ്യത്തു ഭവന, വാഹന വായ്പ നിരക്കുകള്‍ കുറയും. എല്ലാ വായ്പ തിരിച്ചടവുകള്‍ക്കും 3 മാസത്തെ മൊറട്ടോറിയവും പ്രഖ്യാപിച്ചു.

കോവിഡ് സൃഷ്ടിച്ചതു മുമ്പുണ്ടാകാത്ത തരത്തിലുള്ള പ്രതിസന്ധിയാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു. നാണയപ്പെരുപ്പം സുരക്ഷിതമായ നിരക്കിലായിരിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതിന്റെ അടുത്തദിവസംതന്നെയാണ് എംപിസി യോഗം സുപ്രധാന തീരുമാനമെടുത്തത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it