ഡിസംബര്‍ മുതല്‍ ആര്‍ടിജിഎസ് വഴി ഏതു സമയത്തും പണം കൈമാറാം

ആര്‍ടിജിഎസ് (റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് )വഴി ഇനി ഏതു സമയത്തും പണക്കൈമാറ്റം നടത്താം. 2020 ഡിസംബര്‍ മുതല്‍ 365 ദിവസവും എല്ലാ സമയത്തും ഇടപാടുകള്‍ നടത്താമെന്ന് ഡവലപ്‌മെന്റ് റഗുലേറ്ററി പോളിസിയില്‍ ആര്‍ബിഐ പ്രഖ്യാപിച്ചു.

വലിയ തുകകള്‍ ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്ന് മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാവുന്ന സൗകര്യമാണ് ആര്‍ടിജിഎസ്. കുറഞ്ഞത് രണ്ട് ലക്ഷം രൂപ മുതലുള്ള ഇടപാടുകളാണ് ആര്‍ടിജിഎസിലൂടെ നടത്താനാകുക. ആര്‍ടിജിഎസ് ഇടപാടുകള്‍ക്ക് കൂടിയ പരിധി ഇല്ല.

എല്ലാ ദിവസവും ആര്‍ടിജിഎസ് സൗകര്യം നടപ്പിലാകുന്നതോടെ വലിയ തുകകളുടെ റിയല്‍ ടൈം കൈമാറ്റമുള്ള ലോകത്തിലെ കുറച്ച് രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും കടന്നെത്തും.

നിലവിലെ നിയമമനുസരിച്ച് പ്രവൃത്തി ദിനങ്ങളില്‍ രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറ് മണിവരെയാണ് ആര്‍ടിജിഎസ് പണക്കൈമാറ്റം സാധ്യമാകുക. രണ്ട് , നാല് ശനിയാഴ്ചകളിലും ഞായറഴ്ചകളിലും ഈ സൗകര്യം ലഭ്യമല്ല.
2016 ഡിസംബര്‍ 16 മുതല്‍ നെഫ്റ്റ്(NEFT) സൗകര്യത്തിന്റെ സമയവും 24X7 ആക്കിയിരുന്നു. അത് വിജയകരമായി മുന്നോട്ടു പോകുന്നതിനെ തുടര്‍ന്നാണ് ആര്‍ബിഐ ആര്‍ടിജിഎസിന്റെ സമയ പരിധി വര്‍ധിപ്പിച്ചത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it