എസ്ബിഐ 'കസ്റ്റമര്‍ മീറ്റ്' നാളെ

മികച്ച സേവനവും ഉപഭോക്തൃ അനുഭവവും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നവംബര്‍ 22 ന് രാജ്യമൊട്ടാകെ 517 കസ്റ്റമര്‍ മീറ്റിന് ആതിഥ്യമരുളും. കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട 29 പ്രാദേശിക ഹെഡ് ഓഫീസുകളിലാണ് പരിപാടിയുള്ളത്.

ഡിജിറ്റല്‍ ബാങ്കിംഗ് ഉപയോഗിക്കുന്നതിന്റെ സൗകര്യങ്ങള്‍, സുരക്ഷിതമായി ഡിജിറ്റല്‍ ബാങ്കിംഗ് എങ്ങനെ നടത്താം, അതിനായി പാലിക്കേണ്ട മുന്‍കരുതലുകള്‍ തുടങ്ങിയവയെക്കുറിച്ച് അവബോധമുണ്ടാക്കുകയാണ് ഈ കസ്റ്റമര്‍ മീറ്റിന്റെ ലക്ഷ്യമെന്ന് എസ്ബിഐ അറിയിച്ചു. മീറ്റില്‍ ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

ഇടപാടുകാര്‍ക്ക് ബാങ്ക് ഉദ്യോഗസ്ഥരമായി ആശയവിനിമയം നടത്താം. പരാതികളും നിര്‍ദ്ദേശം നല്‍കുന്നതിനും അവസരമുണ്ടായിരിക്കും. ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍, ഉത്പന്നങ്ങള്‍ തുടങ്ങിയവ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഇടപാടുകാര്‍ക്കു മുന്നോട്ടു വയ്ക്കാം. ഇതൊരു തുടര്‍ പരിപാടിയാക്കും. ഇടപാടുകാര്‍ക്ക് പ്രയാസമില്ലാതെ ഏറ്റവും മികച്ച സേവനം ലഭ്യമാക്കുവാന്‍ ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്ന് എസ്ബിഐയുടെ റീട്ടെയില്‍ ആന്‍ഡ് ഡിജിറ്റല്‍ ബാങ്കിംഗ് മാനേജിംഗ് ഡയറക്ടര്‍ പി. കെ. ഗുപ്ത പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it