ഒരു മാസത്തിനിടെ നിക്ഷേപ പലിശ 2 തവണ താഴ്ത്തി എസ്.ബി.ഐ

റിപ്പോ നിരക്കിലെ 40 ബേസിസ് പോയന്റ് കുറവ് അടിസ്ഥാനം

SBI says ,no minimum balance penalty
-Ad-

എസ്.ബി.ഐ നിക്ഷേപ പലിശ ഒരു മാസത്തിനിടെ രണ്ടാം തവണയും കുറച്ചു. എല്ലാ കാലാവധിയിലുമുള്ള പലിശയില്‍ 40 ബേസിസ് പോയന്റ്  കുറവു വരുത്തിയതോടെ 7 ദിവസം മുതല്‍ 45 ദിവസംവരെയുള്ള നിക്ഷേപങ്ങളുടെ പലിശ 2.9 ശതമാനമായി. 46 ദിവസം മുതല്‍ 179 ദിവസം വരെ 3.9ശതമാനവും.മുതിര്‍ന്ന പൗരന്മാര്‍ക്ക് അര ശതമാനം പലിശ അധികം ലഭിക്കും.

180 ദിവസം മുതല്‍ ഒരു വര്‍ഷത്തിനു താഴെ-4.4ശതമാനം, ഒരു വര്‍ഷം മുതല്‍ 3 വര്‍ഷം വരെ-5.1 ശതമാനം, 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ-5.3 ശതമാനം, 5 മുതല്‍ 10 വര്‍ഷം വരെ-5.4 ശതമാനം എന്നിങ്ങനെയാകും ഇനി നിരക്കുകള്‍. മെയ് 27 മുതല്‍  പുതുക്കിയ പലിശ നിരക്കുകള്‍ നിലവില്‍ വന്നു.മൂന്നു വര്‍ഷംവരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ ഇതിനുമുമ്പ് കുറച്ചത് മെയ് 12നാണ്. 20 ബേസിസ് പോയന്റാണ് അന്നു കുറച്ചത്. കഴിഞ്ഞയാഴ്ച ആര്‍ബിഐ റിപ്പോ നിരക്കില്‍ 40 ബേസിസ് പോയന്റിന്റെ കുറവുവരുത്തിയതിന്റെ പിന്നാലെയാണ് പലിശ നിരക്കുകള്‍ എസ്.ബി.ഐ വീണ്ടും പരിഷ്‌കരിച്ചത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

-Ad-

LEAVE A REPLY

Please enter your comment!
Please enter your name here