ഉല്‍സവ കാലത്തേക്ക് എസ്.ബി.ഐയുടെ ഉദാര വായ്പാ ഓഫര്‍

അടുത്തുവരുന്ന ഉത്സവ കാലത്തേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കുറഞ്ഞ പലിശ നിരക്കിലുള്ള ഭവന, വാഹന വായ്പാ ഓഫറുകള്‍ പ്രഖ്യാപിച്ചു.

SBI

അടുത്തുവരുന്ന ഉത്സവ കാലത്തേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കുറഞ്ഞ പലിശ നിരക്കിലുള്ള ഭവന, വാഹന വായ്പാ ഓഫറുകള്‍ പ്രഖ്യാപിച്ചു.
പ്രോസസ്സിംഗ് ഫീസ് എഴുതിത്തള്ളല്‍, മുന്‍കൂര്‍ അംഗീകാരത്തോടെയുള്ള ഡിജിറ്റല്‍ വായ്പകള്‍, വിവിധ വിഭാഗങ്ങളിലായി പലിശനിരക്കില്‍ വര്‍ദ്ധനവുണ്ടാകാത്ത വായ്പകള്‍ എന്നീ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ ഉത്സവ ഓഫറിനു സാധുതയുള്ള സമയപരിധി ബാങ്ക് വ്യക്തമാക്കിയിട്ടില്ല. ബാങ്കിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ യോനോ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി കാര്‍ ലോണിനായി അപേക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് പലിശ നിരക്കില്‍ 25 അടിസ്ഥാന പോയിന്റ് (ബി.പി.എസ്) ഇളവ് ലഭിക്കും.ശമ്പളം വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് വായ്പ കാറിന്റെ ഓണ്‍-റോഡ് വിലയുടെ 90 ശതമാനം വരെ അനുവദിക്കും.

8.05 ശതമാനം പലിശനിരക്കില്‍ റെപ്പോ റേറ്റ് ലിങ്ക്ഡ് ഭവനവായ്പ വാഗ്ദാനം ചെയ്യുന്നുണ്ട്. സെപ്റ്റംബര്‍ 1 മുതല്‍ നിലവിലുള്ളതും പുതിയതുമായ എല്ലാ വായ്പകള്‍ക്കും ഈ നിരക്ക് ബാധകമാകും. 20 ലക്ഷം രൂപ വരെയുള്ള വ്യക്തിഗത വായ്പയുടെ നിരക്കുകള്‍ 10.75 ശതമാനത്തില്‍ തുടങ്ങുന്നു. പരമാവധി തിരിച്ചടവ് കാലാവധി  6 വര്‍ഷം. ശമ്പള എക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് യോനോ വഴി മുന്‍കൂട്ടി അംഗീകാരം കിട്ടിയ ഡിജിറ്റല്‍ വായ്പകള്‍ 5 ലക്ഷം രൂപ വരെ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here