പുതിയ വായ്പക്കാര്‍ക്കും നിലവിലുള്ളവര്‍ക്കും ഒരു പോലെ കുറഞ്ഞ പലിശ; റിപ്പോ നിരക്കനുസരിച്ച് എസ്ബിഐ

നിലവില്‍ വായ്പയെടുത്തവര്‍ക്കും പുതിയതായി വായ്പയെടുക്കുന്നവര്‍ക്കും ഒരു പോലെ പലിശ നിരക്കേര്‍പ്പെടുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ചെറുകിട വായ്പാ മേഖലയിലെ 12 ശതമാനം വളര്‍ച്ച ലക്ഷ്യമിട്ടാണ് ബാങ്ക് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്.
പുതിയതായി വായ്പയെടുക്കാനെത്തുന്നവര്‍ക്ക് ജൂലൈ മുതല്‍ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള പലിശ നിരക്ക് ബാങ്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നിലവില്‍ വായ്പയെടുത്തവരോടും പുതിയ സംവിധാനത്തിലോട്ടു മാറാനാണ് ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവിലെ റിപ്പോ നിരക്ക് 5.40 ശതമാനമാണ്. ഇത് പ്രകാരം 2.25 ശതമാനം കൂടുതല്‍ ഈടാക്കി പലിശ നിരക്ക് നിശ്ചയിക്കുമ്പോള്‍ 7.65 ശതമാനമാകും ബേസ്‌റേറ്റ്. ഇത്തരത്തില്‍ 8.5 ശതമാനമോ 8.20 ശതമാനമോ ആയിരിക്കും ഭവന വായ്പ പലിശ.