തുടർച്ചയായ മൂന്നാം പാദവും നഷ്ടം രേഖപ്പെടുത്തി എസ്ബിഐ

ജൂണില്‍ 30ന് അവസാനിച്ച ത്രൈമാസത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 4,875.85 കോടി രൂപയുടെ നഷ്ടം. തുടര്‍ച്ചയായി മൂന്നാമത്തെ പാദത്തിലാണ് ബാങ്ക് നഷ്ടം രേഖപ്പെടുത്തുന്നത്.
കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 2,006 കോടി രൂപ ലാഭമുണ്ടാക്കിയ സ്ഥാനത്താണ് ഇക്കുറി കനത്ത നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്. കിട്ടാക്കടത്തിന്റെ ഭാഗമായുള്ള ബാങ്കിന്റെ നീക്കിയിരുപ്പ് വർധിച്ചതാണ് പ്രധാന കാരണം.
മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 7,718.17 കോടി രൂപയായിരുന്നു ബാങ്കിന്റെ നഷ്ടം.
അതേസമയം, ആദ്യ പാദത്തിൽ പലിശ വരുമാനം (Net interest income) 23.8 ശതമാനം വർധിച്ച് 21, 798.36 കോടി രൂപയിൽ എത്തി.