എസ്.ബി.ഐ വായ്പാ പലിശ നിരക്കു കുറച്ചു

മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിങ് അടിസ്ഥാനമാക്കിയുളള പലിശ നിരക്കില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 10 ബേസിസ് പോയിന്റ് കുറവു വരുത്തി. ഇതോടെ എസ്ബിഐയുടെ എല്ലാ കാലാവധിയിലുമുളള ഭവന, വാഹന വായ്പകളുടെ പലിശ കുറയും.
എട്ട് ശതമാനത്തില്‍നിന്ന് 7.90 ശതമാനമായാണ് പലിശ നിരക്ക് കുറയുക. പുതിയ നിരക്കുകള്‍ ഡിസംബര്‍ 10 മുതല്‍ നിലവില്‍ വരും. ഈ സാമ്പത്തിക വര്‍ഷം തുടര്‍ച്ചയായ എട്ടാമത്തെ എംസിഎല്‍ആര്‍ വെട്ടിക്കുറവാണിത്. അതേസമയം, റിപ്പോ ലിങ്ക്ഡ് വായ്പകളുടെ പലിശ നിരക്ക് കുറച്ചിട്ടില്ല. സ്ഥിര നിക്ഷേപ നിരക്കിലും മാറ്റമില്ല.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline