ദിനേഷ് കുമാര് : ‍ ഖാര മുന്നിലുള്ളത് വലിയ വെല്ലുവിളികള്‍

കോവിഡ് ബാധ മൂലമുള്ള സാമ്പത്തിക പ്രതിസന്ധി ഇന്ത്യന്‍ ബാങ്കിംഗ് രംഗത്തെ ഉലയ്ക്കുന്ന സാഹചര്യത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ചെയര്‍മാനായി ഇന്ന് ചുമതലയേല്‍ക്കുന്ന ദിനേശ് കുമാര്‍ ഖാരയ്ക്ക് മുന്നിലുള്ള വന്‍ കടമ്പകള്‍. ബാങ്കിംഗ് രംഗത്തെ കിട്ടാക്കട പ്രശ്‌നങ്ങള്‍ ഇനി രൂക്ഷമാകാന്‍ ഇരിക്കുന്നതേയുള്ളൂവെന്നും ബാങ്കിംഗ് മേഖലയുടെ തിരിച്ചുകയറ്റം സാവധാനത്തിലാകുമെന്നും ഇതിനകം തന്നെ വിദഗ്ധരുടെ അനുമാനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

എസ് ബി ഐയുടെ ചെയര്‍മാന്‍ പദവി വഹിച്ചിരുന്ന രജനീഷ് കുമാറിന്റെ കാലാവധി ഇന്ന് അവസാനിക്കും. ഇന്നുമുതല്‍ മൂന്നുവര്‍ഷക്കാലമാണ് ദിനേശ് കുമാര്‍ ഖാരയുടെ കാലാവധി. നിലവില്‍ ബാങ്കിംഗിന്റെ മാനേജിംഗ് ഡയറക്റ്റര്‍ പദവി വഹിക്കുകയായിരുന്നു.

ലയനങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം

അഞ്ച് അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഖാര, 1984ല്‍ പ്രൊബേഷണറി ഓഫീസറായാണ് എസ് ബി ഐയില്‍ കരിയര്‍ ആരംഭിച്ചത്. 33 വര്‍ഷത്തിനിടെ റീറ്റെയ്ല്‍ ക്രെഡിറ്റ്, എസ് എം ഇ/ കോര്‍പ്പറേറ്റ് ക്രെഡിറ്റ്, നിക്ഷേപ സമാഹരണം, ഇന്റര്‍നാഷണല്‍ ബാങ്കിംഗ് ഓപ്പറേഷന്‍സ്, ബ്രാഞ്ച് മാനേജ്‌മെന്റ് തുടങ്ങി എല്ലാ രംഗങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it